2014-04-01 15:21:35

മാതാപിതാക്കളെ, മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുവിൻ - മാർപാപ്പ


01 ഏപ്രിൽ 2014,വത്തിക്കാൻ
മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമെന്ന് മാതാപിതാക്കൾക്ക് മാർപാപ്പയുടെ ആഹ്വാനം. ട്വിറ്ററിലൂടെയാണ് പാപ്പ ഈ ആഹ്വാനം നൽകിയത്. “മാതാപിതാക്കളെ, നിങ്ങളുടെ മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുവിൻ, അവരോടൊത്ത് പ്രാർത്ഥിക്കുവിൻ” എന്നാണ് പാപ്പായുടെ ട്വീറ്റ്. ബുധനാഴ്ചയിലെ പൊതുക്കൂടികാഴ്ച്ചയിലും പാപ്പ പലതവണ ആവർത്തിച്ചിട്ടുള്ള ആഹ്വാനമാണിത്. @pontifex എന്ന ഔദ്യോഗിക ഹാൻഡിലിലൂടെ അറബി, ലാറ്റിൻ, ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളിലാണ് പേപ്പൽ സന്ദേശങ്ങൾ ട്വീറ്റ് ചെയ്യുന്നത്.

ITALIANO
Cari genitori, insegnate ai vostri figli a pregare. Pregate con loro.
LATIN
Parentes amabiles – vestris precandi inculcate liberis viam cum iisdemque precamini ipsi.
ENGLISH
Dear parents, teach your children to pray. Pray with them.All the contents on this site are copyrighted ©.