2014-03-31 16:56:35

തട്ടിപ്പുകാർ വത്തിക്കാൻ പോലീസിന്‍റെ പിടിയിൽ


31 മാർച്ച് 2014, വത്തിക്കാൻ
വത്തിക്കാൻ ബാങ്കിൽ തട്ടിപ്പു നടത്താൻ പദ്ധതിയിട്ട രണ്ടു പേർ വത്തിക്കാൻ പോലീസിന്‍റെ പിടിയിലായി. 3,000,00 കോടി യൂറോയുടെ (€3 trillion) വ്യാജ പണവുമായി വത്തിക്കാൻ ബാങ്കിലേക്ക് (The Institute for the Works of Religion– IOR) പോകാൻ ശ്രമിച്ച ഒരു ഡച്ച് പൗരനും, അമേരിക്കൻ പൗരനുമാണ് വത്തിക്കാന്‍റെ പ്രവേശന കവാടത്തിൽ വച്ച് പിടിയിലായത്. മതിയായ രേഖകളില്ലാതിരുന്ന ഇരുവരേയും വത്തിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പു ശ്രമം വെളിച്ചത്തായത്. അവരുടെ സ്യൂട്ട്കെയ്സിൽ നിന്ന് വ്യാജ നോട്ടുകൾ കണ്ടെടുത്ത വത്തിക്കാൻ അധികൃതർ ഇരുവരേയും ഇറ്റാലിയൻ പോലീസിന് കൈമാറി.







All the contents on this site are copyrighted ©.