2014-03-27 20:10:44

ഭക്ഷണം മനുഷ്യാവകാശമാണ്
പട്ടിണിപ്പോരാട്ടമല്ല


27 മാര്‍ച്ച് 2014, ജനീവ
അടിസ്ഥാന ഭക്ഷണത്തിനായുള്ള മനുഷ്യാവകാശത്തെ വെറും ‘പട്ടിണിപ്പോരാട്ട’മായി തരംതാഴ്ത്തരുതെന്ന്, യുഎന്നിന്‍റെ ജനീവ ആസ്ഥാനത്തുള്ള വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു.

ഇനിയും ലോകത്തുള്ള ബഹുഭൂരിപക്ഷം രാഷ്ട്രങ്ങള്‍ക്കും അപരിഹാര്യമായിരിക്കുന്ന ഭക്ഷൃപ്രശ്നവും അതിന്‍റെ നവമായ വീക്ഷണവും ഐക്യാരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കമ്മിഷന്‍റെ 28-ാമത് സാധാരണ സമ്മേളനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി ചൂണ്ടിക്കാട്ടിയത്.

വിശുക്കുന്നവര്‍ക്ക് എന്തെങ്കിലും ഭക്ഷണം നല്കുന്ന വെറുമൊരു പട്ടിണിപ്പോരാട്ടമായി ആഗോള ദാരിദ്ര്യാവസ്ഥയെ തരംതാഴ്ത്തുന്ന പ്രവണത സാമൂഹ്യ സംവിധാനങ്ങളുടെ മേല്‍ത്തട്ടില്‍ത്തന്നെ നിലനില്ക്കുന്നുണ്ടെന്നും, ശരിയായ പോഷണങ്ങളുള്ള സമഗ്രഭക്ഷൃ സാദ്ധ്യത മനുഷ്യന്‍റെ അടിസ്ഥാന അവകാശമായി കണ്ടുകൊണ്ടാണ് രാഷ്ട്രങ്ങള്‍ പ്രശ്നപരിഹാരത്തിനായി പരിശ്രമിക്കേണ്ടതെന്ന് സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍
സമ്മേളനത്തോട് ആര്‍ച്ചുബിഷപ്പ് തൊമാസി അഭ്യര്‍ത്ഥിച്ചു.









All the contents on this site are copyrighted ©.