2014-03-26 16:48:45

പാരിസ്ഥിതികമായ പദ്ധതികള്‍
വത്തിക്കാന്‍ ഇനിയും നടപ്പാക്കും


26 മാര്‍ച്ച് 2014, മനില
പാരിസ്ഥിതിക മേന്മയുള്ള പദ്ധതികളിലൂടെ കെടുതിയില്‍പ്പെട്ട ഫിലിപ്പീന്‍സിലെ തീരദേശവാസികളെയും മത്സ്യത്തൊഴിലാളികളെയും സഭ പിന്‍തുണയ്ക്കുന്നുണ്ടെന്ന്, പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍
കൗണ്‍സിലിന്‍റെ സെക്രട്ടറി, ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചു.

ഫിലിപ്പിന്‍സിലെ പ്രകൃതിദുരന്ത ബാധിതപ്രദേശങ്ങളുടെ സന്ദര്‍ശനത്തിനിടെ മാര്‍ച്ച് 25-ാം തിയതി നല്കിയ പ്രസ്താവനയിലാണ് ബിഷപ്പ് കളത്തിപ്പറമ്പില്‍ ഇങ്ങനെ ചൂണ്ടിക്കാട്ടിയത്.

2013 നവംബറില്‍ ഫിലിപ്പീന്‍സിന്‍റെ തീരങ്ങളെ സാരമായി ബാധിച്ച ചുഴലിക്കാറ്റിന്‍റെ ദുരന്തത്തില്‍പ്പെട്ട തീരദേശവാസികള്‍ക്കും കടല്‍ ജീവനക്കാര്‍ക്കുമായി തുടങ്ങിവച്ച പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ടാണ് ബിഷപ്പ് കളത്തിപ്പറമ്പില്‍ ഫിലിപ്പീന്‍സ് സന്ദര്‍ശിക്കുന്നത്.

മാനില അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ താഗ്ലേ, ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് സോക്രാട്ടിസ് വിലേഗസ്, വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ജോസഫ് പിന്‍റോ, കാരിത്താസിന്‍റെ പ്രസിഡന്‍റ് ബിഷപ്പ് പബീലൊ എന്നിവരുമായി ബിഷപ്പ് കളത്തിപ്പറമ്പില്‍ കൂടിക്കാഴ്ച നടത്തുകയും, കൊടുങ്കാറ്റിന്‍റെ കെടുതിയില്‍പ്പെട്ട തീരദേശവാസികള്‍ക്കും മത്സ്യത്തൊലാലികള്‍ക്കുമായി വത്തിക്കാന്‍ ആരംഭിച്ച പുനരധിവാസപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തുവെന്നും ഫിലിപ്പീന്‍സില്‍നിന്നും അയച്ച പ്രസ്തവാന വ്യക്തമാക്കി.

പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ദുരാതാശ്വാസ പദ്ധതികള്‍ പരിശോധിക്കാനെത്തിയ ബിഷപ്പ് കളത്തിപ്പറമ്പില്‍
മാര്‍ച്ച് 29-ന് വത്തിക്കാനില്‍ തിരിച്ചെത്തും.







All the contents on this site are copyrighted ©.