2014-03-26 17:44:20

കൊളോസിയത്തിലെ
കുരിശിന്‍റെവഴി
ബ്രിഗന്തീനി നയിക്കും


26 മാര്‍ച്ച് 2014, വത്തിക്കാന്‍
റോമിലെ പുരാതനമായ കൊളോസ്സിയത്തിലെ പരമ്പരാഗതമായ കുരിശിന്‍റെവഴി നയിക്കാന്‍ ഇറ്റലിയിലെ കാമ്പോബാസ്സോ-ബൊയാനോ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് മരിയ ബ്രഗന്തീനിയെ പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു.

‘ക്രിസ്തുവിന്‍റെ വദനത്തില്‍ പ്രതിഫലിക്കുന്ന വേദിനിക്കുന്ന മനുഷ്യരൂപം,’ എന്നതാണ് ഇക്കുറി കുരിശിന്‍റെവഴിയുടെ ധ്യാനചിന്തയായി ആര്‍ച്ചുബിഷ് ബ്രിഗന്തീനി തിരഞ്ഞെടുത്തിരിക്കുന്നതെന്നും വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. ദുഃഖവെള്ളിയാഴ്ച രാത്രി 9 മണിയോടെ റോമിലെ കൊളോസിയത്തില്‍ ആരംഭിക്കുന്ന കുരിശിന്‍റെവഴിയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്ത് സന്ദേശം നല്കും.

ക്രിസ്തുവിന്‍റെ പെസഹാരഹസ്യത്തിലേയ്ക്ക് റോമാ നഗരത്തെ ഉണര്‍ത്തുന്ന ഈ വാര്‍ഷിക ഭക്താഭ്യാസത്തില്‍ പങ്കെടുക്കുവാന്‍ ആയിരക്കണക്കിനു തീര്‍ത്ഥാടകരാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തുന്നത്.

2013-ലെ ദുഃഖവെള്ളിയാഴ്ചത്തെ കുരിശിന്‍റെവഴിക്ക് നേതൃത്വം നല്കുകയും പ്രാര്‍ത്ഥനകള്‍ ഒരുക്കുകയും ചെയ്തത്, ലെബനോണിലെ പാത്രിയര്‍ക്കിസ് ബെഷാരെ റായിയുടെ നേതൃത്വത്തിലുലള്ള ഒരു സംഘം യുവാക്കളായിരുന്നു.
2009-ല്‍ വടക്കെ ഇന്ത്യയിലെ ഗൗഹാത്തി അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പിലാണ് വിഖ്യാതമായ റോമിലെ കുരിശിന്‍റെവഴിയുടെ പ്രാര്‍ത്ഥനകള്‍ നയിച്ചത്.









All the contents on this site are copyrighted ©.