2014-03-26 18:50:30

ഉപവിപ്രവൃത്തികളിലൂടെ
വളരുന്ന വിശ്വാസം


ഉപവി പ്രവര്‍ത്തനത്തിലൂടെയാണ് വിശ്വാസം വളരേണ്ടതെന്ന്, ആരോഗ്യക്ഷേമത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി ഉദ്ബോധിപ്പിച്ചു.

മാര്‍ച്ച് 25-ാം തിയതി ചൊവ്വാഴ്ച റോമില്‍ ഉദ്ഘാടനം ചെയ്ത കൗണിസിലിന്‍റെ 8-ാമത് സമ്പൂര്‍ണ്ണ സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

നസ്രത്തിലെ മറിയത്തിന് ലഭിച്ച മംഗലവാര്‍ത്ത രക്ഷാകര പദ്ധതിയിലെ നിര്‍ണ്ണായകമായ മുഹൂര്‍ത്തമായിരുന്നെന്നും, ദൈവത്തിന് മനുഷ്യരോടുള്ള സ്നേഹം അവിടെയാണ് വെളിപ്പെട്ടുകിട്ടിയതെന്നും, ഉദ്ഘാടന ദിവ്യബലിമദ്ധ്യേ നടത്തിയ വചനചിന്തയില്‍ ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി പങ്കുവച്ചു.

മംഗലവാര്‍ത്തയില്‍ മറിയത്തിനു ലഭിച്ച ദൈവികകൂടിക്കാഴ്ച ഫലമണിയുന്നത്,
ആ സന്തോഷം പങ്കുവയ്ക്കുവാനും തന്‍റെ ചാര്‍ച്ചക്കാരിയെ പരിചരിക്കുവനുമായി ഇറങ്ങി പുറപ്പെട്ടപ്പോഴാണെന്നും, അത് സാക്ഷാത്തായ വിശ്വാസപ്രകടനവും പ്രഘോഷണവുമാണെന്നും ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി സമ്മേളനത്തെ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.