2014-03-25 15:36:46

സെനഗളിന് പാപ്പായുടെ സമാധാനാശംസ


25 മാർച്ച് 2014, വത്തിക്കാൻ
സെനഗളിലെ ടെമെന്‍റോ മരിയൻ തീർത്ഥാടന കേന്ദ്രത്തിന് ഫ്രാൻസിസ് പാപ്പായുടെ ആശംസകൾ. തീർത്ഥാടന കേന്ദ്രത്തിലെ തിരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ മുഖാന്തരം മാർപാപ്പ അയച്ച ആശംസാ സന്ദേശം, സെനഗളിലെ അപ്പസ്തോലിക സ്ഥാനപതി ആർച്ച്ബിഷപ്പ് മരിയോനോ മൊന്തേമായോർ തിരുന്നാൾ ദിവ്യബലിയിൽ വായിച്ചു.
ഐക്യത്തിന്‍റേയും സാഹോദര്യത്തിന്‍റേയും മാതൃക നൽകാൻ സെനഗളിലെ വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്ത പാപ്പ, സെനഗളിലെ പ്രശ്നബാധിത മേഖലയായ കസമാസിൽ അനുരജ്ഞനവും സമാധാനവും പുനഃസ്ഥാപിക്കപ്പെടുന്നതിന് തന്‍റെ പ്രാർത്ഥന ഉറപ്പു നൽകുകയും ചെയ്തു. അക്രമവും അശാന്തിയും മൂലം മുറിവേറ്റ കസമാസിലെ ജനങ്ങളോട് പ്രത്യാശ കൈവെടിയരുതെന്നും പാപ്പ അഭ്യർത്ഥിച്ചു. നിരാശപ്പെടാതെ, പ്രാർത്ഥനയിൽ ഉറച്ചു നിന്നുകൊണ്ട്, സമാധാനത്തിന്‍റേയും അനുരജ്ഞനത്തിന്‍റേയും ശുശ്രൂഷകരായി മാറണമെന്ന് പാപ്പ അവരെ ഉത്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.