2014-03-24 17:10:51

ഗിനിയിലെ മെത്രാൻമാരുമായി പാപ്പായുടെ കൂടിക്കാഴ്ച്ച


24 മാർച്ച്2014, വത്തിക്കാൻ
ആദ് ലിമിന സന്ദർശനത്തിനായി റോമിലെത്തിയ പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയിലെ മെത്രാൻമാരുമായി ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച്ച നടത്തി. മുസ്ലീം ഭൂരിപക്ഷമുള്ള ഗിനിയിൽ, ആകെ ജനസംഖ്യയുടെ 10% മാത്രമാണ് കത്തോലിക്കർ. ഒരു മെത്രാപ്പോലീത്തായും രണ്ട് മെത്രാൻമാരുമാണ് ഗിനിയിലെ കത്തോലിക്കാ സഭയെ നയിക്കുന്നത്. മൂന്ന് അജപാലക ശ്രേഷ്ഠരോടും തിങ്കളാഴ്ച രാവിലെ മാർപാപ്പ സംസാരിച്ചു.

ഗിനിയിൽ കത്തോലിക്കാ സഭ നടത്തുന്ന പ്രേഷിത പ്രവർത്തനങ്ങളിൽ മാർപാപ്പ കൃതജ്ഞതയും സംതൃപ്തിയും രേഖപ്പെടുത്തി. സഭാംങ്ങൾക്കിടയിൽ വിഭാഗീയത ഉടലെടുക്കുന്നത് സുവിശേഷവത്കരണ പ്രവർത്തനങ്ങൾക്ക് പ്രതിബന്ധമാകുമെന്നും ഗിനിയിലെ കത്തോലിക്കാ മെത്രാൻമാർക്ക് നൽകിയ സന്ദേശത്തിൽ പാപ്പ സൂചിപ്പിച്ചു.







All the contents on this site are copyrighted ©.