2014-03-21 09:09:22

സന്ന്യാസജീവിത ചേതനയുടെ
പുനര്‍ജനി – മൊന്തേകസ്സീനോ


20 മാര്‍ച്ച് 2014, ഇറ്റലി
വിശുദ്ധ ബനഡിക്ടിന്‍റെ ആശ്രമജീവിത ചേതന മനുഷ്യഹൃദയങ്ങളില്‍ സമാധാനത്തിന്‍റെ ഒളിപകരട്ടെയെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ഇറ്റലിയിലെ മൊന്തെകാസീനോ ബെനഡിക്ടൈന്‍ ആശ്രമത്തിന്‍റെ നവോത്ഥാന ദിനാചരണത്തിനുള്ള ദീപശിഖ മാര്‍ച്ചു 19-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ തെളിയിച്ചു നല്കിക്കൊണ്ടാണ് പാപ്പാ ഇങ്ങനെ ആശംസിച്ചത്.

529-ല്‍ സ്ഥാപിതമായ അതിമനോഹരമായ വിശുദ്ധ ബനഡിക്ടിന്‍റെ മൊന്തോകസ്സീനോയിലെ ആശ്രമം ലോക മഹായുദ്ധകാലത്താണ് പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടത്. ആശ്രമത്തിന്‍റെ പുനരുദ്ധാരണത്തിന്‍റെ, മാര്‍ച്ച് 21-ാം തിയതി വെള്ളിയാഴ്ച നടക്കുന്ന 70-ാം വാര്‍ഷിക ഘോഷങ്ങളിലേയ്ക്കാണ് പാപ്പാ ദീപശിഖ തെളിയിച്ചുനല്കിയത്.

പാപ്പായുടെ പ്രതിനിധിയായി കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഏനിയോ അന്തൊനേല്ലി മൊന്തേകസ്സീനോയിലെ ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

സന്ന്യാസജീവിതത്തിന്‍റെ നവോത്ഥാരകനും, അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനൊടൊപ്പം യൂറോപ്പിന്‍റെ പ്രത്യേക മദ്ധ്യസ്ഥനുമാണ് വിശുദ്ധ ബനഡിക്ട്.








All the contents on this site are copyrighted ©.