2014-03-21 09:17:05

വത്തിക്കാന്‍ ലൈബ്രറിയുടെ
ഡിജിറ്റല്‍വത്ക്കരണം


20 മാര്‍ച്ച് 2014, വത്തിക്കാന്‍
കൈയ്യെഴുത്തുപ്രതികള്‍ വത്തിക്കാന്‍ ഗ്രന്ഥാലയം ഡിജിറ്റല്‍ രൂപത്തിലാക്കുന്നു. ജാപ്പനീസ് കമ്പനി NTT DATA യുമായി മാര്‍ച്ചു 20-ാം തിയതി വ്യാഴാഴ്ച ഒപ്പുവച്ച കരാറിലൂടെയാണ് വത്തിക്കാന്‍റെ വിശ്വത്തരഗ്രന്ഥാലയത്തിലെ പുസ്തകങ്ങള്‍ക്ക് പുറമെയുള്ള വളരെ പുരാതനമായ കൈപ്പടകളിലുള്ള പ്രാമാണിക രേഖകളാണ് ഡിജിറ്റല്‍വത്ക്കരിക്കപ്പെടാന്‍ പോകുന്നത്.

82,000 കൈപ്പടകളുള്ള വത്തിക്കാന്‍ ലൈബ്രറിയുടെ ഡിജിറ്റല്‍വത്ക്കരണത്തിന്‍റെ ആദ്യഭാഗമാണ് ജാപ്പനീസ് കമ്പനി NTT DATA-യുമായുള്ള ആദ്യ കാരാറെന്ന് കമ്പനിയും വത്തിക്കാനുംചേര്‍ന്ന് സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, വത്തിക്കാന്‍ ലൈബ്രറിയുടെ പ്രീഫെക്ട്, മോണ്‍സീഞ്ഞോര്‍ ചെസ്സാരെ പസ്സീനി വെളിപ്പെടുത്തി.

ആദ്യഘട്ടം ഡിജിറ്റല്‍വത്ക്കരണ പദ്ധതി 4 വര്‍ഷത്തില്‍ അവസാനിപ്പിക്കത്തക്ക വിധത്തിലാണ് കമ്പനിയും വത്തിക്കാനും കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും മോണ്‍സീഞ്ഞോര്‍ പസ്സീനി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ പണ്ഡിതന്മാര്‍ക്കും, റിസെര്‍ച്ച് വിദ്യാര്‍ത്ഥികല്‍ക്കുമായുള്ള വത്തിക്കാന്‍ ഗ്രന്ഥാലയത്തിന്‍റെ ലഭ്യത വര്‍ദ്ധിക്കുമെന്നും, ഗ്രന്ഥാലയത്തിന്‍റെ ഉത്തരവാദിത്തംവഹിക്കുന്ന ആര്‍ച്ചുബിഷപ്പ് ഷോണ്‍ ലൂയി ബ്രൂഗ്വെസും വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു.

Photo : Archbishop Jean Louis Brugues of Vatican Library with Toshio Iamaoto of NTTData Japanese company.








All the contents on this site are copyrighted ©.