2014-03-20 09:11:41

ഫാദര്‍ ഫ്രാന്‍സിസ് സെരാവോ
ഷിമോഗയുടെ പുതിയ മെത്രാന്‍


19 മാര്‍ച്ച് 2014, വത്തിക്കാന്‍
കര്‍ണ്ണാടകയിലെ ഷിമോഗാ രുപതയ്ക്ക് പാപ്പാ ഫ്രാന്‍സിസ് പുതിയ മെത്രാനെ നിയോഗിച്ചു.

ഈശോ സഭയുടെ കര്‍ണ്ണാടക പ്രൊവിഷ്യലായി സേവനംചെയ്തിരുന്ന ഫാദര്‍ ഫ്രാന്‍സിസ് സെരാവോയെയാണ് പാപ്പാ ഷിമോഗയുടെ മെത്രാനായി മാര്‍ച്ച് 19-ാം തിയതി വിശുദ്ധ യൗസ്പ്പിതാവിന്‍റെ തിരുനാളില്‍ നിയോഗിച്ചത്. ഷിമോഗയുടെ മുന്‍രൂപതാദ്ധ്യക്ഷന്‍ ജെരാള്‍ഡ് ഐസക്ക് ലോബോ പുതിയ ഉടുപ്പി രൂപതാമെത്രാനായി 2012-ല്‍ നിയോഗിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മംഗലാപുരം സ്വദേശിയായ ഫാദര്‍ സെരാവോ ഷിമോഗയുടെ മെത്രാനായി നിയമിതനായിരിക്കുന്നത്.

1979-ല്‍ ഈശോ സഭയില്‍ ചേര്‍ന്ന ഫാദര്‍ സെരാവോ, പൂനെ പേപ്പല്‍ സെമിനാരിയില്‍നിന്നും തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി, 1992-ല്‍ പൗരോഹിത്യം സ്വീകരിച്ചു.

മാംഗളൂര്‍ രൂപതാംഗമായ ഫാദര്‍ സെരാവോ, കാര്‍വ്വാര്‍ രൂപതയിലെ അജപാന ശുശ്രൂഷ, സാമൂഹ്യക്ഷേമ പദ്ധതിയുടെ ഡയറക്ടര്‍, ഈശോസഭയുടെ ബാംഗളൂര്‍ തിയോളഗേറ്റിന്‍റെ ഡയറക്ടര്‍, മംഗലാപുരത്തുള്ള സെന്‍റ് അലോഷ്യസ് കോളെജ് റെക്ടര്‍, ബിജാപ്പൂര്‍ ഈശോസഭാ സമൂഹത്തിന്‍റെ റെക്ടര്‍, അനീക്കല്‍ സെന്‍റ് ജോസഫ് ഇടവക വികാരി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.








All the contents on this site are copyrighted ©.