2014-03-19 18:51:28

‘തുറന്ന വാതിലുകള്‍’
സാഹോദര്യത്തിന്‍റെ ശൈലി


19 മാര്‍ച്ച് 2014, വത്തിക്കാന്‍
ലാറ്റിമേരിക്കന്‍ സാമൂഹ്യ പശ്ചാത്തലത്തിലെ ജനകീയ സഭയാണ് പാപ്പാ ഫ്രാന്‍സിസ്
വിഭാവനംചെയ്യുന്നതെന്ന്, ഈശോ സഭാംഗവും, നീണ്ടവര്‍ഷക്കാലം civilta Catholica മാസികയുടെ ഡയറക്ടറുമായിരുന്ന ഫാദര്‍ ജ്യാന്‍ പാവ്ളോ സല്‍വീനി പ്രസ്താവിച്ചു.

‘മീന്‍ പുഴ കാണാറില്ലെ’ന്ന് പറയുംപോലെ, ഈശോ സഭയിലെ നീണ്ട സന്ന്യാസ ജീവിതത്തിലും അര്‍ജന്‍റീനായിലെ അജപാലന ശുശ്രൂഷയിലും സ്വായത്തമാക്കിയ ജനാഭിമുഖ്യമുള്ള സഭയാണ് പാപ്പാ ബര്‍ഗോളിയോ വിഭാവനംചെയ്യുന്നതെന്ന്, വ്യക്തിപരമായി അറിയുന്ന ഫാദര്‍ സല്‍വീനി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

‘എന്‍റെ വാതിലുകള്‍ തുറന്നതാണ്,’ എന്ന പാപ്പാ ആവര്‍ത്തിച്ചുള്ള പാപ്പായുടെ പ്രഖ്യാപനം, ലോകത്തെ പൂര്‍ണ്ണമായും സഭയില്‍ ഉള്‍ക്കൊള്ളണമെന്നല്ല, മറിച്ച് സഭയുടെ തുറവുള്ള മനോഭാവത്തിലൂടെ സുവിശേഷചൈതന്യം ലോകത്തിലേയ്ക്ക് പ്രസരിപ്പിക്കാമെന്നത് പാപ്പായുടെ സൂക്തമാണെന്ന് ഫാദര്‍ സല്‍വനോ അഭിമുഖത്തില്‍ വ്യക്തമാക്കി.

പാപ്പാ ഫ്രാന്‍സിസിന്‍റെ ആംഗ്യങ്ങളും വാക്കുകളും ശൈലിയുമെല്ലാം ജനങ്ങളുടെ ജീവിത പ്രതിസന്ധികള്‍ അറിയുന്ന നേതാവിന്‍റെയും സാമൂഹ്യ പ്രായോക്താവിന്‍റേതുമാണ്. പാപ്പാ ബര്‍ഗോളിയോയുടെ സാന്നിദ്ധ്യം സഭയ്ക്ക് സാക്ഷാത്ക്കരിക്കപ്പെടേണ്ട വിശ്വാസാഹോദര്യത്തിന്‍റെയും സുവിശേഷ വെളിച്ചത്തിന്‍റെയും നവമായ പാന്ഥവു തുറക്കുകയാണെന്നും സല്‍വീനി അഭിപ്രായപ്പെട്ടു. ഇത്രയും പറയുമ്പോഴും, എന്തായിരിക്കും ഈ പാപ്പായുടെ ഭാവി ഭാഗധേയം എന്തെന്നു ചോദിച്ചാല്‍, പ്രവചിക്കന്‍ ബുദ്ധിമുട്ടാണ്, അതിന് കെല്പില്ലെന്നും, പരിശുദ്ധാത്മാവിനു മാത്രമേ അതു വിഭാവനംചെയ്യാനാവൂ എന്നും പ്രസ്താവിച്ചുകൊണ്ട് സല്‍വീനി അഭിമുഖം ഉപസംഹരിച്ചു.









All the contents on this site are copyrighted ©.