2014-03-19 20:15:42

യൗസേപ്പിതാവിനെക്കുറിച്ച്
ചരിത്രപഠനം


19 മാര്‍ച്ച് 2014, വത്തിക്കാന്‍
വിശുദ്ധ യൗസേപ്പിതാവിന്‍റെ ചരിത്രകഥകളുമായി കര്‍ദ്ദിനാള്‍ റവാത്സിയുടെ ഗ്രന്ഥം, ‘യേശുവിന്‍റെ പിതാവ്’ പ്രകാശനംചെയ്യപ്പെട്ടു. ആഗോളസഭ ആചരിക്കുന്ന വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളില്‍,
മാര്‍ച്ച് 19-ാം തിയതി ബുധനാഴ്ചയാണ്, സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള
പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജ്യാന്‍ഫ്രാങ്കോ റവാത്സിയുടെ ചരിത്രഗന്ഥം,
റോമില്‍ പ്രകാശനംചെയ്യപ്പെട്ടത്.

ഹെറോദേസ് രാജാവിന്‍റെ രക്തദാഹത്തെ ഭയന്ന് യേശു ജനിച്ച ബെതലേഹം
ഗുഹയില്‍നിന്നും ഉണ്ണിയെയും അമ്മ മറിയത്തെയുംകൊണ്ട് വിശുദ്ധ യൗസേപ്പ് ഈജിപ്തിലേയ്ക്ക് പലായനംചെയ്ത സംഭവത്തിന്‍റെ ചരിത്ര പശ്ചാത്തലവും അത് സ്ഥിതീകരിക്കുവാന്‍ ആദി സഭയിലെ ചരിത്രകാരന്മാരും പിതാക്കന്മാരുമായി കൈകോര്‍ത്തുകൊണ്ടാണ് വിശുദ്ധ യൗസേപ്പിതാവിന്‍റെ ജീവിതത്തില്‍ പുതിയ പ്രകാശം വീശുവാന്‍ കര്‍ദ്ദിനാള്‍ റവാത്സിക്ക് സാധിച്ചതെന്ന്, വത്തിക്കാന്‍റെ ദിനപത്രം,
‘ഒസര്‍വത്തോരെ റൊമാനോ’ നടത്തിയ ഗ്രാന്ഥാവലോകനം വ്യക്തമാക്കി.

സ്വന്തം സാമ്രാജ്യം നിലനര്‍ത്തുന്നതിനും, മഹാനെന്ന പേര് ചരിത്രത്തില്‍ നേടുവാനും ഹെറോദേസ് രാജാവ്
(Herod the Great) ക്രിസ്തുവിന്‍റെ കാലത്ത് കാട്ടിക്കൂട്ടിയ വീരപരാക്രമങ്ങളും, ഏഡ്രിയന്‍ ചക്രവര്‍ത്തിയുടെ കത്തുകളെയും, അലക്സാണ്ട്രിയായിലെ ഒറിജെന്‍റെ രചനകളെയും ആധാരമാക്കിയാണ് കര്‍ദ്ദിനാള്‍ റവാത്സി പുറത്തുകൊണ്ടുവരുന്നത്.

ക്രിസ്തുവിന്‍റെ ജനനത്തിരുനാള്‍ കത്തോലിക്കര്‍ ഡിസംബര്‍ 25-നും, ഓര്‍ത്തഡോക്സുകാര്‍ ജനുവരി 6-നും, അര്‍മേനിയര്‍ ജനുവരി 16-ാം തിയതിയും ആഘോഷിക്കുന്നതിന്‍റെ ചരിത്രപരമായ കാരണങ്ങളും, ബെതലേഹം ഗുഹയില്‍ ആദ്യ നൂറ്റാണ്ടില്‍ത്തന്നെ നിലവില്‍വന്ന ക്രിസ്തു ഭക്തിയുടെയുടെയും ക്രിസ്തുജയന്തി ആഘോഷങ്ങളുടെയും വിശദാംശങ്ങളും കര്‍ദ്ദിനാള്‍ റവാത്സി തന്‍റെ ഗ്രന്ഥത്തില്‍ വളരെ രസകരമായി ചുരുളഴിയിക്കുന്നു. സെന്‍റ് പോള്‍ ഇന്‍റെര്‍ നാഷണല്‍ പബ്ലിക്കേഷന്‍സ് St. Paul’s Publications
പ്രസാധകരായുള്ള ഗന്ഥത്തിന് 125 പേജുകളുണ്ട്. 1000 രൂപയാണ് വില.









All the contents on this site are copyrighted ©.