2014-03-19 14:02:30

മാർച്ച് 28 അനുരജ്ഞന കൂദാശാ ദിനം – കുമ്പസാരിപ്പിക്കാൻ മാർപാപ്പയും


18 മാർച്ച് 2014, വത്തിക്കാൻ
മാർച്ച് 28 വെള്ളിയാഴ്ച അനുരജ്ഞന കൂദാശ ദിനാചരണം. നോമ്പുകാലത്തെ ആത്മീയ ഒരുക്കങ്ങൾക്ക് ആക്കം കൂട്ടാനായി, നവസുവിശേഷവത്കരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലാണ് അനുരജ്ഞന കൂദാശ ദിനാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. അനുരജ്ഞന കൂദാശ ദിനാചരണത്തോടനുബന്ധിച്ച് വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പ കുമ്പസാരിപ്പിക്കാൻ ഇരിക്കുമെന്ന് വത്തിക്കാന്‍റെ മുഖപത്രം ഒസ്സെർവത്തോരെ റൊമാനോ വാർത്ത നൽകി. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ കുമ്പസാരക്കൂടുകളിലൊന്നിൽ മാർപാപ്പയും കുമ്പസാരിപ്പിക്കാനുണ്ടാകും. റോമിലെ വിനോദസഞ്ചാര പ്രധാന മേഖലകളിലെ ദേവാലയങ്ങളിലും അന്നേ ദിവസം കുമ്പസാരത്തിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

Reported: Vatican Radio, T.G







All the contents on this site are copyrighted ©.