2014-03-19 17:31:38

ട്യൂറിന്‍ പുസ്തകമേളയില്‍
വത്തിക്കാന്‍റെ പവിലിയന്‍


19 മാര്‍ച്ച് 2014, വത്തിക്കാന്‍
ഇറ്റലിയിലെ ട്യൂറിന്‍ രാജ്യാന്തര പുസ്തകമേളയില്‍ വത്തിക്കാന്‍ പങ്കെടുക്കും. സുവിശേഷത്തിന്‍റെ ബഹുമുഖമായ വ്യാഖ്യാനങ്ങളും കലാസാഹിത്യ മൂല്യങ്ങളുള്ള ആയിരക്കണക്കിന് ഗ്രന്ഥങ്ങളുമായിട്ടായിരിക്കും
ട്യൂറിന്‍ പുസ്തകമേളയില്‍ വത്തിക്കാന്‍ പങ്കെടുക്കുന്നതെന്ന്, വത്തിക്കാന്‍റെ സാംസ്ക്കാരിക കാര്യങ്ങളുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജ്യാന്‍ ഫ്രാങ്കോ റവാത്സി പ്രസ്താവനയിലൂടെ അറിയിച്ചു.

മെയ് 8-മുതല്‍ 12-വരെ തിയതികളിലാണ് മിലാനില്‍ പുസ്തകമേള നടക്കുന്നത്.

പുസ്തക പ്രദര്‍ശനം കൂടാതെ, പാപ്പാ ഫ്രാന്‍സിസിന്‍റെ അജപാലന ശൈലിയെക്കുറിച്ചുള്ള സംവാദം, സിസ്റ്റൈന്‍ ഗായക സംഘത്തിന്‍റെ സംഗീതനിശ, താത്വിക-ദൈവശാസ്ത്ര സംവാദങ്ങള്‍ എന്നിവയും വത്തിക്കാന്‍ പവിലയന്‍റെ സവിശേഷതകളായിരിക്കുമെന്നും, സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ റവാത്സി പ്രസ്താവനയിലൂടെ അറിയിച്ചു.








All the contents on this site are copyrighted ©.