2014-03-19 14:01:55

ചൈനീസ് ബിഷപ് ജോസഫ് ഫാന്‍ അന്തരിച്ചു


18 മാർച്ച് 2014, ബെയ്ജിംഗ്
മൂന്നു ദശകത്തോളം ചൈനീസ് സര്‍ക്കാര്‍ തടവില്‍ പാര്‍പ്പിച്ച ഷാങ്ഹായി ബിഷപ് ജോസഫ് ഫാന്‍ ഷോംഗ്ഗ്ളിയാംഗ്(97)ഞായറാഴ്ച അന്തരിച്ചു. ഷാങ്ഹായില്‍ വീട്ടുതടങ്കലിലായിരുന്നു അദ്ദേഹം. ഏതാനും ദിവസമായി അദ്ദേഹത്തിനു കടുത്തപനി അനുഭവപ്പെട്ടിരുന്നതായി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കത്തോലിക്കാ സംഘടന അറിയിച്ചു.

ജസ്യൂട്ട് വൈദികനായിരുന്ന ജോസഫ് ഫാനിനെ 1955ലാണ് ചൈനീസ് ഭരണകൂടം അറസ്റു ചെയ്തത്. വത്തിക്കാനുമായി ബന്ധമില്ലാത്തതും ചൈനീസ് സര്‍ക്കാരിനോടു വിധേയത്വമുള്ളതുമായ പേട്രിയോട്ടിക് കാത്തലിക് അസോസിയേഷനില്‍ ചേരണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അദ്ദേഹം നിരാകരിച്ചു. ഇതെത്തുടര്‍ന്ന് ലേബര്‍ ക്യാമ്പുകളിലും തടങ്കലിലുമായി വര്‍ഷങ്ങള്‍ ചെലവഴിക്കേണ്ടിവന്നു. 2000ത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ബിഷപ്പായി നിയമിച്ചെങ്കിലും ചൈനീസ് സര്‍ക്കാര്‍ സഞ്ചാര സ്വാതന്ത്യ്രം നിയന്ത്രിച്ച് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കുകയായിരുന്നു. ബിഷപ് ഫാനിന്റെ സംസ്കാരച്ചടങ്ങുകള്‍ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ നടത്താന്‍ വിശ്വാസികള്‍ അനുമതി ചോദിച്ചെങ്കിലും സര്‍ക്കാര്‍ അനുവാദം നൽകിയിട്ടില്ലെന്ന് പ്രാദേശിക വൃത്തങ്ങൾ വെളിപ്പെടുത്തി.

Source: Asia News
RV/TG







All the contents on this site are copyrighted ©.