2014-03-18 17:31:54

കണക്കുകൂട്ടലുകളില്ലാത്ത സ്നേഹം


18 മാർച്ച് 2014, വത്തിക്കാൻ
ക്രിസ്തീയ സ്നേഹം കണക്കുകൂട്ടലുകളില്ലാത്തതാണെന്ന് മാർപാപ്പയുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ ചൊവ്വാഴ്ച (18 മാർച്ച്) കണ്ണിചേർത്ത ട്വീറ്റിലാണ് മാർപാപ്പ ക്രിസ്തീയ സ്നേഹത്തെക്കുറിച്ച് പരാമർശിച്ചത്. കണക്കുകൂട്ടലുകളില്ലാത്തതാണ് ക്രിസ്തീയ സ്നേഹം. നല്ല സമരിയാക്കാന്‍റെ മാതൃകയും ക്രിസ്തു നമ്മെ പഠിപ്പിക്കുന്നതും അതു തന്നെയാണ്. (Christian love is loving without counting the cost. This is the lesson of the Good Samaritan; this is the lesson of Jesus.) – എന്നാണ് പാപ്പായുടെ ട്വീറ്റ്
ഫെബ്രുവരി 16ന് നൽകിയ ത്രികാല പ്രാർത്ഥനാ സന്ദേശത്തിലും ക്രിസ്തു തന്‍റെ ശിഷ്യർക്കു നൽകിയ സ്നേഹത്തിന്‍റെ കൽപനയെക്കുറിച്ച് പരാമർശിച്ചിരുന്നു. “യേശു തന്നെ അനുഗമിക്കുന്നവരോട് ആവശ്യപ്പെടുന്നത് സ്നേഹത്തിലുള്ള പരിപൂർണ്ണതയാണ്. ആ സ്നേഹത്തിന്‍റെ അളവുകോൽ അളവറ്റതാണ്, എല്ലാ കണക്കുകൂട്ടലുകൾക്കും അതീതമായ അളവറ്റ സ്നേഹം. സഹോദര സ്നേഹം ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്‍റെ അടിസ്ഥാനമാണ്. സഹോദരനെ സ്നേഹിക്കാത്തവന് സത്യസന്ധമായി ദൈവത്തെ സ്നേഹിക്കാൻ സാധിക്കില്ല.” എന്നാണ് പാപ്പ തദവസരത്തിൽ ഉത്ബോധിപ്പിച്ചത്.

Reported: Vatican Radio, T.G







All the contents on this site are copyrighted ©.