2014-03-18 17:31:31

അർജന്‍റീനിയൻ പ്രസിഡന്‍റുമായി മാർപാപ്പയുടെ കൂടിക്കാഴ്ച്ച


18 മാർച്ച് 2014, വത്തിക്കാൻ
അർജന്‍റീനിയൻ പ്രസിഡന്‍റ് ക്രിസ്റ്റീന ഫെർണാണ്ടസ് ദെ ക്രിഷ്നെറുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച്ച നടത്തി. പേപ്പൽ സ്ഥാനാരോഹണത്തിന്‍റെ പ്രഥമ വാർഷികത്തിൽ പാപ്പായ്ക്ക് ആശംസകളർപ്പിക്കാനെത്തിയ പ്രസിഡന്‍റുമായി തിങ്കളാഴ്ച (മാർച്ച്17ന്) ഉച്ചയ്ക്ക് സാന്താമാർത്താ മന്ദിരത്തിൽ വച്ചാണ് പാപ്പ കൂടിക്കാഴ്ച്ച നടത്തിയത്. അതിഥിമന്ദിരത്തിന്‍റെ പൂമുഖത്തെത്തി പാപ്പ പ്രസിഡന്‍റിനേയും സംഘത്തേയും സ്വീകരിച്ചുവെന്ന് വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി അറിയിച്ചു. അർജന്‍റീനിയൻ ജനത്തിന്‍റെ പേരിൽ പ്രസിഡന്‍റ് ക്രിസ്റ്റീന ഫെർണാണ്ടസും ഔദ്യോഗിക പ്രതിനിധി സംഘവും പാപ്പായ്ക്ക് ആശംസകളർപ്പിച്ചു. ഔദ്യോഗിക സംഘവുമായുള്ള ഔപചാരിക കൂടിക്കാഴ്ച്ചയ്ക്കു ശേഷം പ്രസിഡന്‍റും മാർപാപ്പയും സ്വകാര്യ സംഭാഷണം നടത്തി. പാപ്പായുടെ ക്ഷണം സ്വീകരിച്ച്, പാപ്പായ്ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് പ്രസിഡന്‍റ് ക്രിസ്റ്റീന ഫെർണാണ്ടസ് മടങ്ങിയതെന്ന് ഫാ.ലൊംബാർദി വെളിപ്പെടുത്തി.


Reported: Vatican Radio, T.G








All the contents on this site are copyrighted ©.