2014-03-17 17:08:22

വി.അഗസ്റ്റിന്‍റെ തീർത്ഥാടന കേന്ദ്രം പുനരുദ്ധരിച്ചു


17 മാർച്ച് 2014, വത്തിക്കാൻ
സഭാ പിതാവും വേദപാരംഗതനുമായ വി.അഗസ്റ്റിന്‍റെ നാമധേയത്തിലുള്ള തീർത്ഥാടന കേന്ദ്രം പുനരുദ്ധരിച്ചു. ശതാബ്ദിയാഘോഷത്തോടനുബന്ധിച്ചാണ് വി.അഗസ്റ്റിന്‍റെ പേരിലുള്ള പുരാതന മഹാദേവാലയവും തീർത്ഥാടന കേന്ദ്രവും പുനരുദ്ധരിച്ചത്.
ഹിപ്പോയിലെ മെത്രാപ്പോലീത്തയായിരുന്ന വി.അഗസ്റ്റിന്‍റെ നാമധേയത്തിൽ അൾജീരിയയിലെ അനാബയിലുള്ള (പുരാതനകാലത്തെ ഹിപ്പോ നഗരം) ബസിലിക്കയുടെ പുനഃപ്രതിഷ്ഠാ കർമ്മം മെയ് 2ന് നടക്കും. പ്രതിഷ്ഠാപന കർമ്മത്തിൽ പ്രത്യേക പേപ്പൽ പ്രതിനിധിയായി പങ്കെടുക്കാൻ മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ അധ്യക്ഷൻ കർദിനാൾ ജീൻ ലൂയീ തൗറാനെ മാർപാപ്പ നിയോഗിച്ചിട്ടുണ്ട്.

Reported: Vatican Radio, T.G








All the contents on this site are copyrighted ©.