2014-03-17 17:09:26

വചനം വായിച്ചു വളരാം


17 മാർച്ച് 2014, റോം
ഓരോ കത്തോലിക്കനും സ്വന്തം വിശ്വാസം പരിപോഷിപ്പിക്കാൻ കടപ്പെട്ടിരിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച റോമാ നഗരാതിർത്തിയിലുള്ള ഒരു ഇടവക ദേവാലയത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ നൽകിയ വചന സന്ദേശത്തിലാണ് വിശ്വാസ പരിപോഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് മാർപാപ്പ ഇടവക സമൂഹത്തെ ഉത്ബോധിപ്പിച്ചത്.
ദൈവവചനം ശ്രവിച്ചും ധ്യാനിച്ചും വിശ്വാസത്തിൽ വളരാൻ സഭാംഗങ്ങളെ ക്ഷണിച്ച പാപ്പ, ദൈവവചനം ആത്മാവിനുള്ള ഭോജനമാണെന്നും പ്രസ്താവിച്ചു. ചെറിയൊരു ബൈബിൾ എപ്പോഴും കയ്യിലുണ്ടാകുന്നത് നല്ലതാണ്. ബസ് യാത്രയ്ക്കിടയിലോ, ഒഴിവു വേളകളിലോ ബൈബിളെടുത്ത് ഏതാനും വരികൾ വായിക്കാനും പാപ്പ ഇടവജനത്തെ പ്രോത്സാഹിപ്പിച്ചു.
വിശുദ്ധഗ്രന്ഥപാരായണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പ്രാർത്ഥനയും. മിഴികളടച്ച്, ആന്തരിക നേത്രങ്ങളാൽ ദൈവത്തെ ദർശിച്ച്, ദൈവ സാന്നിദ്ധ്യത്തിലായിരുന്നുകൊണ്ട് നിത്യജീവിതത്തിനുവേണ്ടി സ്വയം ഒരുങ്ങണമെന്നും പാപ്പ സഭാംഗങ്ങളെ ഉത്ബോധിപ്പിച്ചു.

Reported: Vatican Radio, T.G







All the contents on this site are copyrighted ©.