2014-03-17 17:08:48

ആശംസകൾക്ക് നന്ദി, പ്രാർത്ഥന ഇനിയും വേണമെന്ന് പാപ്പായുടെ അഭ്യർത്ഥന


17 മാർച്ച് 2014, വത്തിക്കാൻ
മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ പ്രഥമ വാർഷികത്തിൽ തനിക്ക് ആശംസകളർപ്പിച്ച എല്ലാവർക്കും ഫ്രാൻസിസ് പാപ്പയുടെ നന്ദി. 2013 മാര്‍ച്ച് 13-ാം തിയതിയാണ് കര്‍ദ്ദിനാള്‍ ഹോർഹെ മാരിയോ ബര്‍ഗോളിയോ വി.പത്രോസിന്‍റെ 265-ാമത്തെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പിന്‍റെ പ്രഥമ വാർഷികത്തിൽ രാഷ്ട്ര നേതാക്കൾ മുതൽ കൊച്ചു കുട്ടികൾവരെ അനേകംപേർ പാപ്പായ്ക്ക് അനുമോദന സന്ദേശങ്ങളയച്ചു. തനിക്ക് ആശംസാസന്ദേശങ്ങളയച്ച ഏവരോടും നന്ദി പറഞ്ഞ പാപ്പ തനിക്കുവേണ്ടി തുടർന്നും പ്രാർത്ഥിക്കണമെന്ന് മാർച്ച് 17ന് (തിങ്കളാഴ്ച) ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു. (Thank you for all your warm wishes on my anniversary. Please continue praying for me.) പേപ്പൽ തിരഞ്ഞെടുപ്പിന്‍റെ വാർഷിക ദിനമായ മാർച്ച് 13നും പാപ്പായുടെ ട്വീറ്റ് പ്രാർത്ഥനാഭ്യർത്ഥനയായിരുന്നു.


Reported: Vatican Radio, T.G







All the contents on this site are copyrighted ©.