2014-03-12 20:25:23

പന്ത്രണ്ടാം പിയൂസ്
പാപ്പായുടെ കാരുണ്യാതിരേകം


12 മാര്‍ച്ച് 2014, റോം
യുദ്ധകാലത്ത് യഹൂദ സമൂഹത്തോട് പന്ത്രണ്ടാം പിയൂസ് പാപ്പാ കാണിച്ച
കാരുണ്യാതിരേകം ചരിത്രം മറക്കില്ലെന്ന്, റോമിലെ യഹുദ സമൂഹത്തിന്‍റെ തലവന്‍,
ഏലിയോ തോഫ് പ്രസ്താവിച്ചു. മാര്‍ച്ച് 11-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ ദിനപത്രം ലൊസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ പ്രസ്താവനയിലാണ് റോമിലുള്ള പുരാതനമായ യഹുദസമൂഹത്തിന്‍റെ തലവന്‍, തോഫ് ഇങ്ങനെ വിവരിച്ചത്.

പന്ത്രാണ്ടാം പിയൂസ് പാപ്പായുടെ വ്യക്തിത്വത്തെ സംബന്ധിച്ച് റോമില്‍ മാര്‍ച്ച് 12, 13 തിയതികളില്‍ സമ്മേളിക്കുന്ന സെമിനാറിന് ആമുഖമായി പ്രസിദ്ധകരിച്ച പ്രത്യേക പ്രബന്ധത്തിലാണ് തോഫ് ഇങ്ങനെ പ്രസ്താവിച്ചത്. ലോകമഹായുദ്ധ കാലത്ത് ഹിറ്റലര്‍ ആഴിച്ചുവിട്ട യഹൂദപീഡനത്തില്‍നിന്നും ജനങ്ങനെ രക്ഷിക്കാന്‍ അടിസ്ഥാന ആവശ്യങ്ങളും ഒളിത്താവളങ്ങളും ക്രിസ്തുസ്നേഹത്തിന്‍റെ ഔദാര്യവുമായി വത്തിക്കാന്‍ രംഗത്തെത്തിയത് പന്ത്രണ്ടാം പിയൂസ് പാപ്പായുടെ അജപാലന സ്നേഹമായിരുന്നുവെന്ന് സംഭവങ്ങളുടെ വെളിച്ചത്തില്‍ ലൊസര്‍വത്തോരെ റൊമാനോ ദിനപത്രത്തിന് മാര്‍ച്ച് 11-ാം തിയതി ചൊവ്വാഴ്ച നല്കിയ പ്രസ്താവനയില്‍ തോഥ് സാക്ഷൃപ്പെടുത്തി.








All the contents on this site are copyrighted ©.