2014-03-12 17:46:31

ദൈവത്തില്‍നിന്നും നമ്മെ
അകറ്റുന്ന സാമ്പത്തികാസക്തി


12 മാര്‍ച്ച് 2014, അരീച്യാ
സാമ്പത്തികാസക്തിയാണ് ക്രിസ്തുവില്‍നിന്നും വ്യക്തികളെ അകറ്റുന്നതെന്ന്, പാപ്പായുടെ തപസ്സുകാല ധ്യാനഗുരു, ആര്‍ച്ചുബിഷപ്പ് ആഞ്ചെലോ ദി ദൊനാത്തിസ് ഉദ്ബോധിപ്പിച്ചു. വത്തിക്കാനില്‍നിന്നും 30 കി.മീ. അകലെ സെന്‍റ് പോള്‍ സൊസൈറ്റിയുടെ ധ്യാനകേന്ദ്രത്തിലാണ് പാപ്പാ ഫ്രാന്‍സിസും റോമന്‍ കൂരിയാ അംഗങ്ങളും തപസ്സുകാല ധ്യാനംനടത്തുന്നത്. മാര്‍ച്ച് 9-ാം തിയതി വൈകുന്നേരം ധ്യാനം ആരംഭിച്ചു.

പാപ്പാ ഫ്രാന്‍സിസിനും വത്തിക്കാന്‍റെ വിവിധ പ്രവര്‍ത്തന വിഭാഗങ്ങളുടെ തലവന്മാര്‍ക്കുമായി അരീച്യായില്‍ നടക്കുന്ന ധ്യാനത്തിന്‍റെ മൂന്നാം ദിവസമാണ് ധ്യാനഗുരു, ആര്‍ച്ചുബിഷപ്പ് ദൊനാത്തിസ്സ് മ്പാത്തികാസക്തിയെക്കുറിച്ച് ചിന്തകള്‍ പങ്കുവച്ചത്. ജെന്നിസാരത്ത് തീരത്ത് ക്രിസ്തു പ്രവര്‍ത്തിച്ച അത്ഭുത സംഭവത്തില്‍ പിശാചുബാധയില്‍നിന്നും മോചിതനായവനെക്കുറിച്ചോ, തങ്ങളുടെ മദ്ധ്യേ സന്നിഹിതനായിരുന്ന ക്രിസ്തുവിനെക്കുറിച്ചോ അല്ല അവിടുത്തെ ജനങ്ങള്‍ ആകുലപ്പെട്ടത്, മറിച്ച് അവര്‍ക്ക് നഷ്ടമായ പന്നികളെക്കുറിച്ചായിരുന്നെന്ന് മാര്‍ച്ച 11-ന് ചൊവ്വാഴ്ച നടത്തിയ സായാഹ്നപ്രാഭാഷണത്തില്‍ പാപ്പായുടെ ധ്യാനഗുരു ചൂണ്ടിക്കാട്ടി. അങ്ങനെ സാമ്പത്തിക ചിന്തയും അതുമായുള്ള അമിതമായ പ്രതിബദ്ധതയുമാണ് ജനങ്ങളെ ക്രിസ്തുവില്‍നിന്നും അന്നും ഇന്നും അകറ്റിനിറുത്തുന്നതെന്ന്, ആര്‍ച്ചുബിഷപ്പ് ദൊനാത്തിസ് ധ്യാനചിന്തയില്‍ സമര്‍ത്ഥിച്ചു.

മനുഷ്യന്‍റെ ഭൗതികാസക്തിയും സാമ്പത്തിക വ്യഗ്രതയുമാണ് അവനെ ദൈവത്തില്‍നിന്നും കൃപാവരത്തില്‍നിന്നും അകറ്റിനിറുത്തുന്നതെന്ന് വിശുദ്ധ മാര്‍ക്കാസിന്‍റെ സുവിശേഷത്തിലെ (5, 1-20) പിശാചുബാധിതന്‍റെ സൗഖ്യദാന സംഭവം വെളിപ്പെടുത്തുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ദൊനാത്തിസ് പ്രഭാഷണമദ്ധ്യേ ഉദ്ബോധിപ്പിച്ചു.

ക്രിസ്തുവിനെ സമീപിച്ചപ്പോള്‍ സൗഖ്യം ലഭിച്ച പിശുചുബാധിതന്‍ വെളിപ്പെടുത്തുന്നത്
അവിടുന്ന് ദൈവിക കാരുണ്യത്തിന്‍റെയും കൃപയുടെയും സ്രോതസ്സാണെന്നാണെന്നും, ഭയപ്പെടാതെ ക്രിസ്തുവിനെ സമീപച്ചവന്‍ സൗഖ്യവും രക്ഷയും കരഗതമാക്കിയെന്ന് വ്യാഖ്യാനിച്ചു. അയാള്‍ ദൈവത്തിന്‍റെ കരുണാര്‍ദ്രമായ സ്നേഹം ക്രിസ്തുവില്‍ അനുഭവിച്ചു. എന്നാല്‍ ചുറ്റുമുണ്ടായിരുന്ന ആര്‍ക്കും ദൈവസ്നേഹത്തിന്‍റെ കൃപാസ്പര്‍ശം ഇല്ലാതെ പോയത് അവര്‍ അവിടെയുണ്ടായ സാമ്പത്തിക പ്രശ്നത്തില്‍, അല്ലെങ്കില്‍ സാമ്പത്തിക നഷ്ടത്തില്‍ കുടുങ്ങിപ്പോയതു കൊണ്ടാണെന്നും ധ്യാനഗുരു ചൂണ്ടിക്കാട്ടി. പിശാചുബാധിതനെന്ന് ഗ്രാമീണര്‍ മുദ്രകുത്തിയവന്‍ ക്രിസ്തുവിന്‍റെ സാമീപ്യത്തില്‍ ദൈവികവെളിച്ചം കണ്ടെത്തുകയും, സൗഖ്യംപ്രാപിക്കുകയും ചെയ്തുവെന്ന് ആര്‍ച്ചുബിഷ്പ്പ ദൊനാത്തിസ് പ്രഭാഷണത്തില്‍ വ്യക്തമാക്കി.

മാദളപ്പഴത്തിന്‍റെ ഉപമയും പ്രഭാഷണത്തില്‍ ദൈവകൃപയുടെ മനോഹാരിതയും സമൃദ്ധിയുമായി ആര്‍ച്ചുബിഷപ്പ് ദൊനാത്തിസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഭംഗിയുള്ള ഫലത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അല്ലികള്‍ സ്വന്തമായും ഒറ്റയായും വിടരുമ്പോള്‍ അല്ലെങ്കില്‍ വികസിക്കുമ്പോള്‍ പഴം വിള്ളുകയും അതിന്‍റെ ഭിന്നതയും വിയോജിപ്പും, മെല്ലെ വിനാശവും ശിഥിലീകരണമായും അനുഭവവേദ്യാമാകുമെന്ന് ആര്‍ച്ചുബിഷ്പ്പ ദൊനാത്തിസ് വ്യാഖ്യാനിച്ചു.
____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.