2014-03-11 17:43:27

ക്രക്കോവ് ആഗോള യുവജനസംഗമം, 2016 ജൂലൈ 26 മുതല്‍ ആഗസ്റ്റ്1 വരെ


11 മാർച്ച് 2014, ക്രക്കോവ്
ക്രക്കോവിലെ ആഗോളയുവജന സംഗമം 2016 ജൂലൈ 26 മുതല്‍ ആഗസ്റ്റ് 1 വരെ ആയിരിക്കുമെന്ന് ഒദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. യുവജന മാമാങ്കത്തിനു മുന്നോടിയായി, ജൂലൈ 20 മുതൽ 25 വരെ പോളണ്ടിലെ വിവിധ രൂപതകളിൽ യുവജനങ്ങൾക്ക് സ്വീകരണം നൽകും. ജൂലൈ 26നാണ് വൈകീട്ട് ലോകയുവജന സംഗമത്തിന്‍റെ ഉത്ഘാടനവും യുവജനോത്സവും. 27ാം തിയതി ബുധനാഴ്ചയും 28ാം തിയതി വ്യാഴാഴ്ചയും മതബോധന ദിനങ്ങളാണ്. 28ന് വൈകീട്ട് യുവജനം മാർപാപ്പയെ വരവേൽക്കും. വെള്ളിയാഴ്ച കുരിശിന്‍റെ വഴിക്കും, ശനിയാഴ്ച ജാഗരപ്രാർത്ഥനാ സംഗമത്തിനും മാർപാപ്പ നേതൃത്വം നൽകും. ജൂലൈ 31ാം തിയതി ഞായറാഴ്ചയാണ് സമാപന ദിവ്യബലി. ദിവ്യബലി മധ്യേ അടുത്ത യുവജന സംഗമത്തിന്‍റെ വേദി പാപ്പ പ്രഖ്യാപിക്കും. ക്രക്കോവിൽ നടക്കുന്ന ലോക യുവജന സംഗമത്തിൽ ഇരുപത് ലക്ഷം യുവജനങ്ങളെ പ്രതീക്ഷിക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Source: SIR
VR/TG







All the contents on this site are copyrighted ©.