2014-03-11 17:43:37

കൊറിയ പാപ്പായെ സ്വാഗതം ചെയ്യുന്നു


11 മാർച്ച് 2014, സോൾ
ഫ്രാൻസിസ് പാപ്പായെ സ്വാഗതം ചെയ്തുകൊണ്ട് സോൾ അതിരൂപതാധ്യക്ഷൻ കർദിനാൾ യേം സൂ ജൂങ്ങിന്‍റെ സന്ദേശം. ഏഷ്യൻ യുവജനത്തെ അനുസ്മരിച്ചുകൊണ്ട് ദീർഘദൂര യാത്രയ്ക്ക് സന്നദ്ധനാകുന്ന ഫ്രാൻസിസ് പാപ്പായ്ക്ക് കൃതജ്ഞതയർപ്പിച്ച കർദിനാൾ, പേപ്പൽ സന്ദർശനം കൊറിയൻ ജനതയ്ക്ക് വലിയൊരു അനുഗ്രഹവും ആനന്ദദായകവുമാണെന്ന് പ്രസ്താവിച്ചു. പാപ്പായുടെ സാന്നിദ്ധ്യം ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള അനുരജ്ഞനത്തിന് പ്രചോദനമേകട്ടെയന്നും അദ്ദേഹം പ്രത്യാശിച്ചു.
മാർച്ച് 10നാണ് പാപ്പാ ദക്ഷിണ കൊറിയ സന്ദർശിക്കുമെന്ന് വത്തിക്കാന്‍റെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്.

ദക്ഷിണ കൊറിയയിലെ ഡെജിയോണ്‍ നഗരത്തില്‍ 2014 ആഗസ്റ്റ് 14-മുതല്‍ 18-വരെ തിയതികളില്‍ അരങ്ങേറാന്‍ പോകുന്ന ഏഷ്യന്‍ യുവജനസംഗമത്തില്‍ പങ്കെടുക്കുകയാണ് പാപ്പായുടെ പ്രഥമ ഏഷ്യന്‍ സന്ദര്‍ശന ലക്ഷൃം. 800 കൊറിയൻ രക്തസാക്ഷികളുടെ വിശുദ്ധപദപ്രഖ്യാപനവും പാപ്പ നടത്തും.

Reported: Vatican Radio, T.G







All the contents on this site are copyrighted ©.