2014-03-11 17:43:16

കസ്തൂരിരംഗൻ കരട് വിജ്ഞാപനത്തിൽ പൂർണ്ണ തൃപ്തിയില്ല: കർദിനാൾ ആലഞ്ചേരി


11 മാർച്ച് 2014, കൊച്ചി
കസ്തൂരിരംഗൻ റിപ്പോർട്ടിൽ പുറത്തിറങ്ങിയ കരട് വിജ്ഞാപനത്തിൽ പൂർണ്ണതൃപ്തിയില്ലെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. വിജ്ഞാപനത്തിൽ പശ്ചിമഘട്ടത്തിലെ ജനങ്ങൾക്ക് പൂർണ്ണ സംരക്ഷണൺ നൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള പ്രശ്‌നത്തെ തിരഞ്ഞെടുപ്പ് സമ്മര്‍ദത്തിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഇടുക്കിയിൽ ഹൈറേഞ്ച് സംരക്ഷണ സമിതി പ്രത്യേക സ്ഥാനാർത്ഥിയെ നിറുത്തുന്നതിൽ സഭയ്ക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തുന്ന സമരം തെറ്റല്ല. സമരം ചെയ്യാനുള്ള അവകാശം അവര്‍ക്കുണ്ട്. അവര്‍ക്കു വേണമെങ്കില്‍ സമരം തുടരാമെന്നും കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു.
എന്നാൽ സമരത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശരിയല്ല. സഭയ്ക്ക് സജീവമായ രാഷ്ട്രീയ പ്രവർത്തനമില്ലെന്നും കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പറഞ്ഞു.

Source: Deepika







All the contents on this site are copyrighted ©.