2014-03-10 19:05:13

വത്തിക്കാന്‍റെ സാമ്പത്തിക
കൗണ്‍സിലിന് അന്തിമരൂപമായി


10 മാര്‍ച്ച് 2014, വത്തിക്കാന്‍
വത്തിക്കാന്‍റെ സാമ്പത്തിക കാര്യങ്ങള്‍ ക്രമപ്പെടുത്തുന്നതിനുള്ള
സമിതിയ്ക്ക് (Council for Economy) പാപ്പാ അന്തിമരൂപം നല്കിയെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു.


ഫെബ്രുവരി 24-ന് പാപ്പാ പുറത്തിറക്കിയ സ്വാധികാരം പ്രബോധനം
fidelis dispensator et prudens-ന്‍റെ ബലത്തിലാണ് 8 കര്‍ദ്ദിനാലന്മാരും
7 അല്‍മായരും ചേര്‍ന്ന് 15 അംഗങ്ങളുള്ളതും ആഗോള സ്വഭാവമുള്ളതുമായ വത്തിക്കാന്‍റെ പുതിയ സമ്പത്തിക സമിതിയെ സിഡ്നിയുടെ മുന്‍ അതിരൂപതാദ്ധ്യക്ഷനും, ഇപ്പോള്‍ വത്തിക്കാന്‍രെ സാമ്പത്തിക കാര്യാലയത്തിന്‍റെ പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പേല്‍ നയിക്കുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ചിപ്രിയാന്നി തോണ്‍, നാപ്പിയേര്‍, റിവേരാ കറേരാ, റിക്കാര്‍ദ്, ഹോങ് തോങ്, വല്ലീനി എന്നീ കര്‍ദ്ദിനാളന്മാരെ കൂടാതെ വത്തിക്കാന്‍റെ സാമ്പത്തിക കാര്യാലയത്തിന്‍റെ തലവന്‍ കര്‍ദ്ദിനാല്‍ ജോര്‍ജ്ജ് പെല്‍, നവീകരണ പദ്ധതികളില്‍ പാപ്പാ ഫ്രാന്‍സിസിനെ സഹായിക്കുന്ന കര്‍ദ്ദിനാല്‍ മാര്‍ക്സ് എന്നിവര്‍ക്കു പുറമെ വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള ഏഴ് അല്‍മായരായ സമ്പത്തിക വിദഗ്ദ്ധരും പുതിയ സമ്പത്തിക സമിതിയുടെ ഭാഗമാണെന്ന്
ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.

Cardinal George Pell, Archbishop Emeritus of Sydney
The Prefect of the Secretariate of Vatican Economy

1. Cardinal Reinhard Marx, Archbishop of Munich
2. Cardinal Daniel Di Nardo, Archbishop of Houston
3. Cardinal Wilfrid Fox Napier, Archbishop of Durban
4. Cardinal Norberto Rivera Crrera Archbishopf of Mexico
5. Cardinal Jual Luis Cipriani Thorne, Archbishop of Lima
6. Cardinal jan Perre Ricard Archbishop of Bordeaux
7. Cardinal John Tong Hon, Bishop of Hong Kong
8. Cardinal Aostino Callini, Vicar General of Rome

Economists Laypersons panel:
1. Joseph F. x. Zahra economist and founding partner and mangigng director of Misco.
2. Jean Bptiste de Franssu, Chairman of Incipit
3. John F. Kyle Vice president and Treasure of European and US Charitites
4. Enrique Llano Cueto, Economist from University of Mardid and Chartered Accountant.
5. George Yeo, Chariman of Kerry Logistics Network Singapore
6. Francesco Vermiglio, Professor Business Administration, University of Messina
7. Jochen Messemer, Partner of Mckinsey & Company and Auditor of Vatican
_________________
Report : Nellikal, sedoc








All the contents on this site are copyrighted ©.