ബിഷപ്പ് കളത്തിപ്പറമ്പില്‍ പാപ്പായ്ക്കൊപ്പം ധ്യാനത്തിന്
10 മാര്‍ച്ച് 2013, വത്തിക്കാന്‍ ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പാപ്പായ്ക്കൊപ്പം
തപസ്സുകാല ധ്യാനം ആരംഭിച്ചു. പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ
സെക്രട്ടറിയും വത്തിക്കാന്‍റെ വിശ്വാസപ്രഘോഷണത്തിനായുള്ള സംഘത്തിന്‍റെ സമിതി അംഗവുമായ
ബിഷപ്പ് കളത്തിപ്പറമ്പില്‍ പാപ്പായ്ക്കൊപ്പം നോമ്പുകാല നവീകരണ ധ്യാനത്തില്‍ പങ്കെടുക്കുന്നു.
83 സഹപ്രവര്‍ത്തകരില്‍ ഉള്‍പ്പെടുന്നത്.
ആറു ദിവസം നീണ്ടുനില്ക്കുന്ന ധ്യാനത്തിനായി
പാപ്പായും റോമന്‍ കൂരിയായിലെ സഹപ്രവര്‍ത്തകരും മാര്‍ച്ച് 9-ാം തിയതി ഞായറാഴ്ച വൈകുന്നേരം
4-മണ്ക്ക് വത്തിക്കാനില്‍നിന്നും യാത്ര പുറപ്പെടുമ്പോള്‍ ബസ്സിലുണ്ടായിരുന്ന ഏക ഇന്ത്യക്കാരന്‍
ബിഷപ്പ് കളത്തിപ്പറമ്പിലായിരുന്നു. പാപ്പായ്ക്കൊപ്പം കാസാ മാര്‍ത്തയില്‍ താമസിക്കുകയും,
പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനിടെ ഒരുമിച്ച് യാത്രചെയ്യുവാനും, ധ്യാനിക്കുവാനും കിട്ടുന്ന
അവസരം അത്യപൂര്‍വ്വവും അനുഗ്രഹപ്രദമായും കണക്കാക്കുന്നുവെന്ന് യാത്രചെയ്യും മുന്‍പു നല്കിയ
അഭിമുഖത്തില്‍ ബിഷപ്പ് കളത്തിപ്പറമ്പില്‍ പറഞ്ഞു.
മാര്‍ച്ച് 14-ന് രാവിലെ പാപ്പായ്ക്കൊപ്പം
വത്തിക്കാനില്‍ തിരിച്ചെത്തുന്ന അദ്ദേഹം ഔദ്യോഗിക കാര്യങ്ങള്‍ക്കായി ശനിയാഴ്ച രാവിലെ
ഫിലിപ്പീന്‍സിലേയ്ക്ക് പുറുപ്പെടും. _________________ Report : Nellikal, sedoc