2014-03-10 19:59:31

പാപ്പാ ഫ്രാന്‍സിസ്
തപസ്സുകാല ധ്യാനത്തില്‍


10 മാര്‍ച്ച് 2014, അരീച്യാ
തപസ്സിലെ ധ്യാനത്തിനായി പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്‍ വിട്ട് അരീച്യയിലെ പൗളൈന്‍ കേന്ദ്രത്തിലെത്തി.
റോമിന്‍റെ തെക്കു-കിഴക്കുള്ള അരീച്യാ എന്ന പുരാതന പട്ടണത്തിലെ സെന്‍റ് പോള്‍ സൊസൈറ്റിയുടെ ധ്യാനകേന്ദ്രത്തിലേയ്ക്ക് പാപ്പായും സംഘവും പുറപ്പെട്ടത് ഞായറാവ്ച വൈകുന്നേരമാണ്.

ഞായറാഴ്ച രാത്രിയില്‍ തന്നെ തുടങ്ങിയ ധ്യാനത്തിനായി പാപ്പായ്ക്കൊപ്പം വത്തിക്കാന്‍റെ വിവിധ പ്രവര്‍ത്തന വിഭാഗങ്ങളില്‍നിന്നുമായി കര്‍ദ്ദിനാളന്മാരും മെത്രാന്മാരും വൈദികരുമായി 83-പേരാണ് അല്‍ബാനോ പ്രവിശ്യയിലുള്ള അരീച്യായിലേയ്ക്കു ബസ്സില്‍ പുറപ്പെട്ടിരുന്നു. റോമില്‍ കാപ്പിത്തോള്‍ കുന്നിലുള്ള വിശുദ്ധ മാര്‍ക്കിന്‍റെ ഇടവക വികാരി, Archbishop Angelo De Donatis ആണ് ധ്യാനം നയിക്കുന്നത്. മാര്‍ച്ച് 14-ാം തിയതി വെള്ളിയാഴ്ച രാവിലെ ധ്യാനം അവസാനിക്കും.

പാപ്പായും സംഘവും അന്നുതന്നെ വത്തിക്കാനിലേയ്ക്കു മടങ്ങുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയിലൂടെ അറിയിച്ചു.
_________________
Report : Nellikal, sedoc








All the contents on this site are copyrighted ©.