2014-03-10 19:50:02

പാപ്പാ ഫ്രാന്‍സിസ്
കൊറിയ സന്ദര്‍ശിക്കും


10 മാര്‍ച്ച് 2014, വത്തിക്കാന്‍
ദക്ഷിണ കൊറിയയിലെ ഡെജിയോണ്‍ നഗരത്തില്‍ 2014 ആഗസ്റ്റ് 14-മുതല്‍ 18-വരെ തിയതികളില്‍ അരങ്ങേറാന്‍ പോകുന്ന ഏഷ്യന്‍ യുവജനസംഗമത്തില്‍ പങ്കെടുക്കുകയാണ് പാപ്പായുടെ പ്രഥമ ഏഷ്യന്‍ സന്ദര്‍ശന ലക്ഷൃം.

കൊറിയ റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റ്, പാര്‍ക്ക് ജ്യൂണ്‍ ഹൈയുടെയും ദേശീയ മെത്രാന്‍ സമിതിയുടെയും പ്രത്യേക ക്ഷണം സ്വീകരിച്ചുകൊണ്ടാണ് കൊറിയ സന്ദര്‍ശനം പാപ്പാ സ്ഥിരീകരിച്ചതെന്ന് വത്തിക്കാന്‍റെ പ്രസ്താവന
വെളിപ്പെടുത്തി. മാര്‍ച്ചു 10-ാം തിയതി രാവിലെ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് പാപ്പായുടെ കൊറിയ സന്ദര്‍ശനം സ്ഥിരീകരിച്ചത്.
_________________
Report : Nellikal, sedoc









All the contents on this site are copyrighted ©.