2014-03-10 19:46:55

പാപ്പാ പിന്നിടുന്ന
കാരുണ്യത്തിന്‍റെ വര്‍ഷം


10 മാര്‍ച്ച് 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ സഭാഭരണം ദൈവിക കാരുണ്യത്തിന്‍റെ കാലമെന്ന്, പേര്‍സണല്‍ സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ ആല്‍ഫ്രെഡ് സ്വരേബ് അഭിപ്രായപ്പെട്ടു. മാര്‍ച്ച് 10-ാം തിയതി തിങ്കളാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു പ്രത്യേകമായി നല്കിയ അഭിമുഖത്തിലാണ് മോണ്‍സീഞ്ഞോര്‍ സ്വാരേബ് പാപ്പാ ഫ്രാന്‍സിസുമായുള്ള ഒരു വര്‍ഷക്കാലത്തെ വ്യക്തിപരമായ അനുഭവം പങ്കുവച്ചത്. ക്രിസ്തു സ്നേഹത്തിന്‍റെയും കാരണ്യത്തിന്‍റെയും ആര്‍ദ്രമായ അനുഭവമാണ് പാപ്പാ ഫ്രാന്‍സിസിനോടൊപ്പം ചിലവൊഴിച്ച വര്‍ഷത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളിലും തനിക്ക് കാണാന്‍ സാധിച്ചിട്ടുള്ളതെന്ന് മോണ്‍സീഞ്ഞോര്‍ സ്വരേബ് വെളിപ്പെടുത്തി.

ലാമ്പെദൂസ്സാ അഭയാര്‍ത്ഥി സങ്കേതത്തിലേയ്ക്കുള്ള ഇടയസന്ദര്‍ശനം, കാസാ ദി മാര്‍മ്മോ ജയില്‍ സന്ദര്‍ശനം, രോഗീസന്ദര്‍ശങ്ങള്‍, കുഞ്ഞുങ്ങളോടും യുവജനങ്ങളോടും പാവങ്ങളോടുമുള്ള സമീപനം എന്നിവയെല്ലാം പ്രാര്‍ത്ഥനയിലൂടെ പാപ്പായില്‍ വളരുന്ന ക്രിസ്തുസ്നേഹത്തന്‍റെ കരുണാര്‍ദ്രമായ അനുഭവമായിരുന്നു. ഒപ്പം ഉള്ളില്‍ ജ്വലിക്കുന്ന പതറാത്ത പ്രേഷിത തീക്ഷ്ണതയുടെ പ്രകടനമാണ് പാപ്പായുടെ അനുദിന ജീവിതമെന്ന്, ഇപ്പോള്‍ വത്തിക്കാന്‍റെ സാമ്പത്തിക സെക്രട്ടേറിയേറ്റിന്‍റെ കാര്യദര്‍ശിയായി പ്രവര്‍ത്തിക്കുന്ന മോണ്‍സീഞ്ഞോര്‍ സ്വരേബ് അഭിമുഖത്തില്‍ വ്യക്തമാക്കി.

വിവിധ കാരണങ്ങളാല്‍ സഭയില്‍നിന്നും അകന്നുപോയവര്‍ തിരിച്ചു വരികയും ദൈവം നിതാന്തസ്നേഹമാണെന്നും, ക്ഷമിക്കുന്നതില്‍ അവിടുന്ന് ഉദാരമതിയാണെന്നുമുള്ള സന്ദേശമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ വ്യക്തിത്വത്തിലൂടെ നിരന്തരമായി പ്രസരിപ്പിക്കുന്നതെന്നും മാള്‍ട്ടാ സ്വദേശിയും 55 വയസ്സുകാരനുമായ മോണ്‍സീഞ്ഞോര്‍ മാര്‍ച്ച് 15-ന് സ്വരേബ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.

പാപ്പാ ഫ്രാന്‍സിസ് പത്രോസിന്‍റെ പരാമാധികാരത്തിലേയ്ക്ക് സ്ഥാനാരോപിതനായിട്ട്
ഒരു വര്‍ഷം തികയുന്നത്മ മാര്‍ച്ച് 15-ാം തിയതി വെള്ളിയാഴ്ചയാണ്.
_________________
Report : Nellikal, sedoc








All the contents on this site are copyrighted ©.