2014-03-06 18:17:07

തിന്മയെ നന്മകൊണ്ടെന്ന്
പാപ്പാ ഫ്രാന്‍സിസ്


6 മാര്‍ച്ച് 2014, വത്തിക്കാന്‍
തിന്മയെ നന്മകൊണ്ട് നേരിടമെന്ന് പാപ്പാ ട്വിറ്ററിലൂടെ ഉ്ദബോധിപ്പിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും, അങ്ങനെ പീഡനത്തിന്‍റെ തിന്മയെ ക്രൈസ്തവ ജീവിതത്തിന്‍റെ നന്മകൊണ്ട് നേരിടാനുള്ള കരുത്ത് അവര്‍ക്കു ലഭിക്കാന്‍വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന്
തന്‍റെ ട്വിറ്റര്‍ സംവാദകരോട് ഹ്രസ്വസന്ദേശത്തിലൂടെ പാപ്പാ അഭ്യര്‍ത്ഥിച്ചു.

Let us pray for Christians who are victims of persecution,
so that they may know how to respond to evil with good.

അനുദിന ജീവിതത്തിനുതകുന്ന സാഹോപദേശങ്ങള്‍ @ pontifex എന്ന ഹാന്‍ഡിലില്‍ ‘ട്വിറ്റ്’ചെയ്യുന്ന ഡിജിറ്റല്‍ ശൃംഖലയിലെ ജനപ്രീതിയാര്‍ജ്ജിച്ച മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സ്സിസ്.
____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.