2014-03-06 20:22:57

അനുതാപവഴിയിലെ
തീര്‍ത്ഥത്തിരുനടകള്‍


6 മാര്‍ച്ച് 2014, വത്തിക്കാന്‍
അനുതാപയാത്രയിലെ ആത്മീയ സഹായിയായി, തപസ്സുകാലത്തിന് ഉതകുന്ന പുസ്തകം വത്തിക്കാന്‍ പ്രസിദ്ധീകരണശാല പുറത്തിറക്കി. തപസ്സുകാലത്തിലെ ഓരോ ദിവസവും റോമിലെ പുരാതനവും വിഖ്യാതവുമായ 44 ദേവാലയങ്ങള്‍ അനുതാപത്തോടെ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുന്ന പതിവിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. സഭയിലെ ആരാധനക്രമത്തിന്‍റെ സമര്‍ത്ഥനായ സൂത്രധാരകനായ മഹാനായ പാപ്പാ ഗ്രിഗരിയാണ് കുരിശിന്‍റെവഴിയുടെ രൂപത്തിലുള്ള റോമിലെ ദേവാലയങ്ങളിലെ അനുതാപപ്രദക്ഷിണത്തിന് തുടക്കമിട്ടതെന്ന് ചരിത്രം സാക്ഷൃപ്പെടുത്തുന്നുണ്ട്.

ഇന്നും റോമില്‍ നിലനില്ക്കുകയും മറ്റുചില രാജ്യങ്ങളില്‍ സമാന്തരമായി ആചരിക്കപ്പെടുകയും ചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട 44 ദേവാലയങ്ങളിലേയ്ക്ക് തപസ്സുകാലത്തു നടത്തപ്പെടുന്ന അനുതാപ തീര്‍ത്ഥാടനത്തിന് സഹായകമാകുന്ന വിശേഷമായ ഗ്രന്ഥമാണ് വത്തിക്കാന്‍ പ്രകാശനംചെയ്തിരിക്കുന്നത്, പോളണ്ടിന്‍റെ വത്തിക്കാനിലേയ്ക്കുള്ള നയതന്ത്രപ്രതിനിധി, ഹാന്നാ സുഹാക്കാ Hanna Suchocka പത്രാധിപരായുള്ള ഗ്രന്ഥം
The Historic Churches in the Path of Reconciliation ‘അനുതാപവഴിയിലെ തീര്‍ത്ഥത്തിരുനടകള്‍’ എന്ന പേരിലാണ് പ്രകാശനംചെയ്തിരിക്കുന്നത്.

ആവന്‍റൈന്‍ കുന്നിലെ വിശുദ്ധ സബീനയുടെ ബസിലിക്കയില്‍ വിഭൂതിത്തിരുനാളില്‍ ആരംഭിക്കുന്ന അനുതാപ തീര്‍ത്ഥാടനം, തപസ്സിലെ 44 ദിവസങ്ങള്‍ പിന്നിട്ട്, ലോകപ്രസിദ്ധമായ റോമിലെ വിവിധ പുരാതന പ്രാര്‍ത്ഥനാലയങ്ങളിലൂടെ കടന്ന്, വിശുദ്ധവാരത്തിലെ ബുധനാഴ്ച മേരി മേജര്‍ ബസിലിക്കയില്‍ സമാപിക്കുന്ന വിധത്തിലാണ് റോമിലെ വിഖ്യാതമായ ദേവാലയങ്ങളിലൂടെയുള്ള അനുതാപ തീര്‍ത്ഥാടനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ബഹുവര്‍ണ്ണചിത്രങ്ങളും, ദേവാലയങ്ങളുടെ ചരിത്രവും മറ്റു സവിശേഷതകളും, ഒപ്പം അനുതാപപ്രാര്‍ത്ഥനകളും ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിശ്വാസതീര്‍ത്ഥാടത്തിന് ഉചിതമായ വിശുദ്ധഗ്രന്ഥ ഭാഗങ്ങളും ഓരോ ദേവാലയത്തിന്‍റെ വിവരണത്തോടൊപ്പം ചേര്‍ത്തിരിക്കുന്നു.

സഭയിലെ പാപ്പാമാരുടെ കാലക്രമത്തിലുള്ള പേരുവിവരം, റോമിന്‍റെ സൂക്ഷ്മവും സുവ്യക്തവുമായ ബഹുവര്‍ണ്ണ ഭൂപടം എന്നിവയും തപസ്സിലെ വിശ്വാസതീര്‍ത്ഥനടത്തിന് സഹായമായി ഗ്രന്ഥത്തില്‍ ചേര്‍ത്തിരിക്കുന്നു.
Contact : ufficiostampa@lev.va
Libreria Editrice Vaticana, Vatican City.
____________________
Report : Nellikal, sedoc









All the contents on this site are copyrighted ©.