2014-03-05 19:29:34

പാപ്പായുടെ പ്രഥമ വര്‍ഷത്തില്‍
പ്രകടമായ മാറ്റങ്ങള്‍


5 മാര്‍ച്ച് 2014, വത്തിക്കാന്‍
സഭാനവീകരണം പരിഷ്ക്കാരമല്ല, സുവിശേഷസേനവനമാണെന്ന് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.
പാപ്പാ ഫ്രാന്‍സിസിന്‍റെ സ്ഥാനോരോഹണത്തിന്‍റെ പ്രഥമ വാര്‍ഷികവുമായി ബന്ധപ്പെട്ട് റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ പ്രസ്താവിച്ചത്.

പാപ്പാ ഫ്രാന്‍സിസിന്‍റെ സേവനകാലം വത്തിക്കാന്‍റെ ഭരണസംവിധാനങ്ങളുടെ നവീകരണ കാലഘട്ടമായി പൊതുവെ വീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും, മൗലികമായും സുവിശേഷാധിഷ്ഠിതമായും സഭയെ വളര്‍ത്തുവാനും ക്രമീകരിക്കുവാനുമുള്ള പദ്ധതിയായി പാപ്പാ ഫ്രാന്‍സിസിന്‍റെ പരിശ്രമങ്ങളെ വീക്ഷിക്കണമെന്ന് മാര്‍ച്ച് 4-ാം തിയതി റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.

വിവിധ പ്രശ്നങ്ങളാല്‍ ആരോപണവിധേയമായിരുന്ന സമകാലീന സഭയോടുള്ള മനോഭാവത്തിലും സമീപനത്തിലും ആഗോളതലത്തില്‍ പ്രകടമായ മറ്റങ്ങളുണ്ടാക്കാന്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ തിരഞ്ഞെടുപ്പ് കാരണ മാക്കിയിട്ടുണ്ടെന്നും, അത് അദ്ദേഹത്തിന്‍റെ പരിശ്ക്കാരങ്ങള്‍ കൊണഅടല്ല, മറിച്ച് ലാളിത്യമാര്‍ന്ന വ്യക്തിത്വവും ജനമദ്ധ്യത്തിലെ സുവിശേഷാധിഷ്ഠിതമായ സ്നേഹസാന്നിദ്ധ്യവുമാണെന്ന് അഭിമുഖത്തില്‍ ഫാദര്‍ ലൊമ്പാര്‍ഡി വിശേഷിപ്പിച്ചു. പാപ്പാ ബനഡിക്ടിന്‍റെ സ്ഥാനത്യാഗവും അക്കാലഘട്ടത്തിലെ സഭാ സാഹചര്യങ്ങളും നാടകീയമായരുന്നു. യാഥാര്‍ത്ഥമോ ആയാഥാര്‍ത്ഥമോ ആയിരുന്നാലും സഭയില്‍ അക്കാലത്ത് ഉയര്‍ന്നുവന്ന ഉതപ്പുകള്‍, മാധ്യമങ്ങള്‍ പെരുപ്പിച്ചും അല്ലാതെയും വളരെ പ്രചാരപ്പെടുകയും സഭയുടെ മുഖതാവില്‍ കളങ്കത്തില്‍ കരിനിഴല്‍ പരത്തുകയും ചെയ്തിരുന്നു. അങ്ങനെ ആഗോളതലത്തില്‍ മാധ്യമങ്ങളും നിഷേധാത്മകമായ സഭയുടെ രൂപമാണ് പൊതുവെ വരച്ചുകാട്ടിയതെന്ന് പറയാതിരിക്കാന്‍ നിവൃത്തിയെല്ലെന്ന്, അഭിമുഖം നടത്തിയ zenit വാര്‍ത്ത ഏജെന്‍സിയുടെ വക്താവിനോട് (Wlodzimeirz Redzioch of Zenit news Agency)
ഫാദര്‍ ലൊമ്പാര്‍ഡി തുറന്നു പറഞ്ഞു.

പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളും ചെയ്തികളും മാത്രമല്ല, ജനഹൃദയങ്ങളെ സ്പര്‍ശിക്കുന്ന അദ്ദേഹത്തിന്‍റെ വ്യക്തിത്വവും ലോകത്തെ ആശ്ലേഷിക്കുന്ന സുവിശേഷതീക്ഷ്ണതയുമാണ് സഭയോടുള്ള സമീപനത്തില്‍ ആഗോളതലത്തില്‍ പ്രകടമായ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ ഇന്ന് കാരണമായിരിക്കുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി നിരീക്ഷിച്ചു. പാപ്പാ ഫ്രാന്‍സിസ് സ്ഥാനോരോപിതനായിതന്‍റെ ആസന്നമാകുന്ന ഒന്നാം വാര്‍ഷികത്തോട്
(13 മാര്‍ച്ച് 2013 – 13 മാര്‍ച്ച് 2014) അനുബന്ധിച്ചതാണ് ഫാദര്‍ ലൊമ്പാര്‍ഡി റോമില്‍
അഭിമുഖം നടത്തിയത്.
___________________
Report : Nellikal, sedoc








All the contents on this site are copyrighted ©.