2014-03-05 18:49:21

തപസ്സാചരണം പാരിസ്ഥിതികമാക്കാം
- കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്


5 മാര്‍ച്ച് 2014, മുമ്പൈ
തപസ്സുകാലം പാരിസ്ഥിതകമാക്കാമെന്ന്, കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവിച്ചു. മാര്‍ച്ച് 5-ാം തിയതി ആഗോളസഭയില്‍ ആരംഭിക്കുന്ന തപസ്സുകാലാചരണത്തോട് അനുബന്ധിച്ച് മുംബൈയില്‍ നടത്തിയ
വാര്‍ത്താ സമ്മേളനത്തിലാണ് മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
തപസ്സ് ഈശ്വാരാന്വേഷണമാണെങ്കില്‍, അവിടുന്ന നല്കിയ ഭൂമി മലീമസമാക്കാതെ സൂക്ഷിക്കുന്നത് ജീവതനിഷ്ഠയുടെ ഭാഗവും ആത്മീയതയുമാണെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷസ് വിശേഷിപ്പിച്ചു.

ഗാര്‍ഹിക മാലിന്യ നിര്‍മ്മാര്‍ജ്ജനം, മാലിന്യ സംസ്ക്കരണം, ജലം, ഇന്ധനം എന്നിവയുടെ സൂക്ഷ്മവിനിയോഗം, ഗാര്‍ഹിക ശുചിത്വം, അടുക്കളത്തോട്ടം എന്നിവ 40 ദിവസം നീണ്ടുനില്ക്കുന്ന തപസ്സാചരണത്തില്‍, വ്യക്തിഗത വിശുദ്ധീകരിണത്തിനുള്ള പ്രായോഗിക ഉപാധികളാക്കിക്കൊണ്ട് 2014-ലെ തപസ്സ് അര്‍ത്ഥപൂര്‍ണ്ണമാക്കുകുയം ആത്മവിശുദ്ധീകരണം നേടുകയും വേണമെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇക്കുറി ജനങ്ങളെ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചത്.

ഭാരതത്തിലെമ്പാടും അമിതവേഗതയില്‍ നടന്നുകൊണ്ടിരിക്കുന്ന നഗരവത്ക്കരണം സൃഷ്ടിക്കുന്ന പരിസരമലിനീകരണവും, കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളെയും നേരിടാന്‍ ഗാര്‍ഹിക തലത്തിലും സാമൂഹ്യതലത്തിലും ആത്മീയ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിയെങ്കില്‍ മാത്രമേ ദൈവംതന്ന പ്രകൃതിയെ സംരക്ഷിക്കുവാനും, ഭൂമിയിലെ മനുഷ്യാസ്തിത്വം ക്രിയാത്മകമാക്കുവാനും സാധിക്കുമെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് സന്ദേശത്തിലൂടെ ആഹ്വനംചെയ്തു.
___________________
Report : Nellikal, sedoc








All the contents on this site are copyrighted ©.