2014-03-05 18:10:05

കര്‍ദ്ദിനാള്‍ കസ്തേലോ
വത്തിക്കാന്‍ ബാങ്ക് കമ്മിഷനില്‍


5 മാര്‍ച്ച് 2014, വത്തിക്കാന്‍
കര്‍ദ്ദിനാള്‍ സാന്‍റോസ് കസ്തേലോ വത്തിക്കാന്‍ ബാങ്കിനുവേണ്ടിയുള്ള കമ്മിഷനെ നയിക്കും.

വത്തിക്കാന്‍ ബാങ്കിന്‍റെ ഭരണകാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍
പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ച കര്‍ദ്ദിനാളന്മാരുടെ 5 അംഗ കമ്മിഷന്‍റെ താലവനായിട്ടാണ് കര്‍ദ്ദിനാള്‍ കസ്തേലോ തിരഞ്ഞെടുക്കപ്പെട്ടത്.

1. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളില്‍,

2. റോമിലെ മേരി മേജര്‍ ബസിലിക്കയുടെ ഉത്തരവാദിത്വം വഹിക്കുന്ന
കര്‍ദ്ദിനാള്‍ സാന്‍റോസ് ഏബ്രിന്‍ കസ്തേലോ,

3. കാനഡയിലെ ടൊറേന്‍റോ അതിരൂപതയുടെ മെത്രാപ്പോലീത്ത
കര്‍ദ്ദിനാള്‍ തോമസ് ക്രിസ്റ്റഫര്‍ കോളിന്‍,

4. ഓസ്ട്രിയായിലെ വിയെന്നായുടെ മെത്രാപ്പോലീത്ത
കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബേണ്‍,

5. മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്,
കാര്‍ദ്ദിനാള്‍ ഷോണ്‍ ലൂയ് താവ്റാന്‍ എന്നിവരാണ് പാപ്പാ നിയോഗിച്ച വത്തിക്കാന്‍ ബാങ്കിനുവേണ്ടിയുള്ള കര്‍ദ്ദിനാള്‍ കമ്മിഷനിലെ അംഗങ്ങള്‍.

വത്തിക്കാന്‍റെ സാമ്പത്തിക സംവിധാനമായ വത്തിക്കാന്‍ ബാങ്കെന്നു വിളിക്കപ്പെടുന്ന Insitute for the Works of Religion – IOR-ന്‍റെ പ്രവര്‍ത്തനനയങ്ങള്‍, മുഖ്യസാമ്പത്തിക സമിതിയുടെ മേല്‍നോട്ടം എന്നിവയാണ് ഒരു വര്‍ഷക്കാലത്തേയ്ക്ക പാപ്പാ നിയോഗിക്കുന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ഉത്തരവാദിത്വമെന്ന്, മാര്‍ച്ച് 4-ന് വത്തിക്കാന്‍ പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കി.
_____________________
Report : Nellikal, sedoc







All the contents on this site are copyrighted ©.