2014-03-05 19:11:08

അവന്‍റൈന്‍ കുന്നിലെ അനുതാപ
പ്രദക്ഷിണവും വിഭൂതിയും


5 മാര്‍ച്ച് 2014, റോം
വിഭൂതിത്തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് മുഖ്യകാര്‍മ്മകത്വം വഹിക്കും. മാര്‍ച്ച് 5-ാം തിയതി ബുധനാഴ്ച, ഇറ്റലിയിലെ സമയം വൈകുന്നേരം 4 മണിക്ക്, വത്തിക്കാനില്‍നിന്നും 6 കി.മീ. ആകലെ അവന്‍റൈന്‍ കുന്നിലുള്ള വിശുദ്ധ സബീനയുടെ ബസിലിക്കയിലാണ് തപസ്സുകാലത്തിനു തുടക്കമായുള്ള വിഭൂതിത്തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് കാര്‍മ്മികത്വംവഹിച്ചത്.

ബസിലിക്കയുടെ സമീപത്തുള്ള ബെനഡിക്ടൈന്‍ (San Anslemo) ആശ്രമത്തില്‍നിന്ന് ആരംഭിച്ച പ്രദക്ഷിണത്തോടെയാണ് കര്‍മ്മങ്ങള്‍ തുടക്കമായത്. ആമുഖകര്‍മ്മം വചനപാരായണം എന്നവയെത്തുടര്‍ന്ന്, പാപ്പാ വചനപ്രഘോഷണം നടത്തി. വചന പ്രഘോഷണം, ഭസ്മാശീര്‍വ്വാദം, ഭസ്മാഭിഷേകം എന്നിവയെ തുടര്‍ന്ന് പാപ്പായുടെ മുഖ്യാകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹ്യബലിയില്‍ കര്‍ദ്ദിനാളന്മാരും, മെത്രന്മാരും വൈദികരും സഹകാര്‍മ്മികരായിരുന്നു. റോമിലെ വിശ്വാസികള്‍ക്കൊപ്പം ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള തീര്‍ത്ഥാടകരും വലിയനോമ്പിനു തുടക്കമായുള്ള പാപ്പായുടെ വിഭൂതിത്തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.
_____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.