2014-03-03 17:27:42

മോൺ.ആൽഫ്രഡ് ഷൂറേബ് സാമ്പത്തിക കാര്യാലയത്തിന്‍റെ ജനറൽ സെക്രട്ടറി


03 മാർച്ച് 2014, വത്തിക്കാൻ
പരിശുദ്ധസിംഹാസനത്തിന്‍റേയും വത്തിക്കാൻ രാഷ്ട്ര കാര്യാലയത്തിന്‍റേയും റോമൻ കൂരിയായിലെ വിവിധ കാര്യാലയങ്ങളുടേയും വത്തിക്കാന്‍റെ ഇതര സ്ഥാപനങ്ങളുടേയും സാമ്പത്തിക കാര്യങ്ങൾ ഏകോപിപ്പിക്കുന്ന സാമ്പത്തിക കാര്യാലയത്തിന്‍റെ ജനറൽ സെക്രട്ടറിയായി മോൺ. ആൽഫ്രെഡ് ഷൂറേബിനെ മാർപാപ്പ നിയമിച്ചു. ഫ്രാൻസിസ് പാപ്പായുടെ പേഴ്സണൽ സെക്രട്ടറിയാണ് മോൺ.ഷൂറേബ്. ജോൺ പോൾ രണ്ടാമൻ പാപ്പായുടെ കാലം മുതൽ വത്തിക്കാനിൽ ശുശ്രൂഷ ചെയ്യുന്ന മാൾട്ടാ സ്വദേശിയായ മോൺ. ആൽഫ്രെഡ് ഷൂറേബ്, മുൻപാപ്പ ബെനഡിക്ട് പതിനാറാമന്‍റെ സെക്രട്ടറിയായും ശുശ്രൂഷചെയ്തിട്ടുണ്ട്.

* പരിശുദ്ധസിംഹാസനത്തിന്‍റേയും വത്തിക്കാൻ രാഷ്ട്രത്തിന്‍റേയും സാമ്പത്തിക കാര്യങ്ങൾ ഏകോപിപ്പിക്കുന്ന പുതിയ സാമ്പത്തിക സംവിധാനങ്ങൾ രൂപീകരിച്ചുകൊണ്ടുള്ള ‘വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥൻ’ (Fidelis dispensator et prudens) എന്ന സ്വാധികാര വിജ്ഞാപനം (Motu Proprio) ഫെബ്രുവരി 24നാണ് ഫ്രാൻസിസ് മാർപാപ്പ പ്രസിദ്ധീകരിച്ചത്.

Reported: Vatican Radio, T.G







All the contents on this site are copyrighted ©.