2014-03-03 17:27:31

പാപ്പായുടെ ഉദ്യാനത്തിലേക്ക് പൊതുജനത്തിന് പ്രവേശനം


03 മാർച്ച് 2014,
കാസിൽഗൺഡോൾഫോയിലെ പേപ്പൽ ഉദ്യാനം ഫ്രാൻസിസ് പാപ്പ വിനോദസഞ്ചാരികൾക്കായി തുറന്നുനൽകി. അൽബാനം കുന്നുകൾക്ക് സമീപം 55 ഏക്കറിൽ വിശാലമായി പരന്നുകിടക്കുന്ന പ്രകൃതിരമണീയമായ ഈ പ്രദേശം സഞ്ചാരികൾക്ക് നയനാഭമായ ദൃശ്യവിരുന്നൊരുക്കും. മനോഹരമായ തടാകത്തിന്‍റെ പശ്ചാത്തലത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന തരുലതാദികൾ ഉദ്യാനത്തിന് മിഴിവേകുന്നു. മാർച്ച് ഒന്നു മുതലാണ് പേപ്പൽ ഉദ്യാനത്തിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം നൽകിത്തുടങ്ങിയത്. വസന്തകാലാരംഭത്തിൽ മാർപാപ്പ നൽകുന്ന അതിമനോഹരമായ സമ്മാനം എന്നാണ് വത്തിക്കാൻ മ്യൂസിയത്തിന്‍റെ ഡയറക്ടർ അന്തോണിയോ പൗലൂച്ചി പാപ്പായുടെ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്.
മാർപാപ്പമാർ വേനലവധി ചിലവഴിക്കാനെത്തുന്ന ഇടമാണ് കാസിൽഗൺഡോൾഫോയിലെ വസതി. എന്നാൽ, ഫ്രാൻസിസ് പാപ്പ ഈ വസതി ഉപയോഗിക്കുന്നില്ല. അവധിക്കാലത്തും വത്തിക്കാനിലെ സാന്താ മാർത്താ മന്ദിരത്തിൽ തന്നെയാണ് മാർപാപ്പ താമസിക്കുന്നത്.

*പേപ്പൽ ഉദ്യാനത്തിലേക്ക് പ്രവേശനം സജ്ജീകരിച്ചിരിക്കുന്നത് ഓൺലൈൻ ബുക്കിങ്ങിലൂടേയാണ്.
കൂടുതൽ വിവരങ്ങൾക്ക്: http://mv.vatican.va/1_CommonFiles/pdf/CastelGandolfo_info_en.pdf

Reported: Vatican Radio, T.G







All the contents on this site are copyrighted ©.