2014-02-28 17:25:43

മിലാന്‍ മേളയിലെ വിശ്വാസ സാന്നിദ്ധ്യം


28 ഫെബ്രുവരി 2014, വത്തിക്കാൻ
പരിശുദ്ധ സിംഹാസനം മിലാൻ മേളയിൽ പങ്കെടുക്കാനുള്ള കരാറിൽ ഒപ്പിട്ടു. ഫെബ്രുവരി 26ന് രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയിൽ നടന്ന ചടങ്ങിൽ സാംസ്ക്കാരിക കാര്യങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ അധ്യക്ഷൻ കർദിനാൾ ജ്യാൻഫ്രാങ്കോ റവാസി, മിലാൻ മേളയുടെ ഔദ്യോഗിക പ്രതിനിധി ജ്യുസപ്പെ സ്കാല എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. തുടർന്ന് നടന്ന വാർത്താ സമ്മേളനത്തിൽ മേളയിൽ പരിശുദ്ധസിംഹാസനം പങ്കെടുക്കുന്നതിന്‍റെ പ്രസക്തിയെക്കുറിച്ച് ഇരുവരും മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചു. ഭൂമിയെ പരിപോഷിപ്പിക്കുന്ന ജീവന്‍റെ ഊര്‍ജ്ജം, (Feeding the Planet with evergy for life) എന്ന പ്രമേയം കേന്ദ്രമാക്കിയാണ് അന്താരാഷ്ട്ര ഭക്ഷൃ-വ്യവസായ മേള 2015 മെയ് 1-മുതല്‍ ഒക്ടോബര്‍ 31-വരെ മിലാനിൽ അരങ്ങേറുന്നത്. ‘അപ്പം കൊണ്ടു മാത്രമല്ല മനുഷ്യൻ ജീവിക്കുന്നത്’ എന്നതാണ് പരിശുദ്ധസിംഹാസനം മേളയിൽ അവതരിപ്പിക്കുന്ന പവലിയന്‍റെ പ്രമേയം.

Reported: Vatican Radio, TG







All the contents on this site are copyrighted ©.