2014-02-28 17:25:56

പാപ്പായുടെ വിശുദ്ധനാട് സന്ദർശനം; ഔദ്യോഗിക വെബ്സൈറ്റ് ഉത്ഘാടനം ചെയ്തു


28 ഫെബ്രുവരി 2014,
ഫ്രാൻസിസ് മാർപാപ്പയുടെ വിശുദ്ധ നാട് സന്ദർശനത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച് ചെയ്തു. പേപ്പൽ സന്ദർശനത്തോടനുബന്ധിച്ച് വിശുദ്ധനാട്ടിലെ കത്തോലിക്കാ മെത്രാൻമാരുടെ സംയുക്ത സമിതി (The Assembly of Catholic Ordinaries of the Holy Land) നിയമിച്ച മാധ്യമ കമ്മീഷനാണ് ഔദ്യോഗിക വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. ‘മാർപാപ്പ വിശുദ്ധനാട്ടിൽ’ (http://popefrancisholyland2014.lpj.org/) എന്നു പേരിട്ടിരിക്കുന്ന വെബ്സൈറ്റ് ഇംഗ്ലീഷ്, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, ഹീബ്രൂ എന്നിങ്ങനെ ഏഴ് ഭാഷകളിൽ ലഭിക്കും. പേപ്പൽ സന്ദർശനത്തോടനുബന്ധിച്ച് വിശുദ്ധനാട്ടിലേക്കെത്തുന്ന മാധ്യമപ്രവർത്തകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പേപ്പൽ സന്ദർശനവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളും സന്ദർശത്തിന്‍റെ വിശദാംശങ്ങളും അവതരിപ്പിക്കുന്ന വൈബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നതെങ്കിലും, പാപ്പായുടെ തീർത്ഥാടനത്തെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്ന പൊതുജനത്തിനും സൈറ്റ് പ്രയോജനകരമാണെന്ന് മാധ്യമ കമ്മീഷന്‍റെ വാർത്താക്കുറിപ്പ് അറിയിച്ചു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.