2014-02-27 19:30:24

സാഹോദര്യത്തിന്‍റെ കൂട്ടായ്മ
‘ഫോക്കൊലാരെ’ പ്രസ്ഥാനം


27 ഫെബ്രുവരി 2014, വത്തിക്കാന്‍
സാഹോദര്യത്തിന്‍റെ കൂട്ടായ്മയില്‍ ക്രിസ്തുവിനെ കണ്ടെത്താമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
‘ഫോക്കലാരെ’ focolare പ്രസ്ഥാനത്തിലെ മെത്രാന്മാരുടെ ആഗോള സംഗമത്തെ ഫെബ്രുവരി 27-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ അഭിസംബോധനചെയ്യവേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

വര്‍ഗ്ഗ-വര്‍ണ്ണ വിവേചനമില്ലാതെ ഏവരെയും, ശത്രുവിനെപ്പോലും സ്നേഹക്കുവാന്‍ പഠിപ്പിക്കുന്ന ക്രിസ്തുവിന്‍റെ പ്രബോധനത്തിന് ഏറെ പ്രസക്തിയുള്ള കാലമാണിതെന്നും, കൂട്ടായ്മയും സാഹോദര്യവും പ്രവര്‍ത്തന ലക്ഷൃമാക്കിയ സംഘടനാംഗങ്ങളെ പാപ്പാ ഓര്‍മ്മിപ്പിച്ചു. ‘നിങ്ങള്‍ ഒന്നായിരിക്കുന്നതിന്....’ (യോഹന്നാന്‍ 17, 21) എന്ന് ക്രിസ്തു വിഭാവനംചെയ്ത സഭാകൂട്ടായ്മയുടെ കാല്പനികതയെ യാഥാര്‍ത്ഥ്യമാക്കാന്‍ കരുത്തുള്ള ക്രിസ്തുസ്നേഹ്തില്‍ ജീവിക്കണമെന്നും ഫോക്കലോറെ പ്രസ്ഥാനത്തം പാപ്പാ ഉദ്ബോധിപ്പിച്ചു.
ക്രിസ്തു ശിഷ്യന്മാരുടെ പാരസ്പര്യമുള്ള സ്നേഹക്കൂട്ടായ്മയ്ക്ക് ഇന്നത്തെ ലോകത്തെ സ്വാധീനിക്കാനും വ്യക്തിബന്ധങ്ങളെ പരിവര്‍ത്തനംചെയ്യുവാനും മേന്മയുള്ളതാക്കുവാനും സാധിക്കുമെന്നും പാപ്പാ ആഹ്വാനംചെയ്തു.

വ്യക്തിജീവിതത്തില്‍ ക്രിസ്തുവിനെ കണ്ടെത്തുന്നവാനും, അവിടുത്തെ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും,
ആ കണ്ടെത്തലിന്‍റെ മേന്മ മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാക്കുവാനും പ്രസ്ഥാനത്തിളെ ഓരോരുത്തര്‍ക്കും സാധിക്കട്ടെയുന്നും പാപ്പാ ആശംസിച്ചു. സ്നേഹകൂട്ടായ്മയുടെയും സാഹോദര്യത്തിന്‍റെയും ഗേഹമാക്കി സഭയെ ഉയര്‍ത്തുകയെന്നത് ഈ സഹസ്രാബ്ദത്തിലെ അജപാലന ലക്ഷൃമാണെന്ന്, പ്രഖ്യാപിച്ചത് പ്രസ്ഥാനത്തിന്‍റെ പ്രയോക്കാവായിരുന്ന പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണെന്ന് പ്രഭാഷണമദ്ധ്യേ പാപ്പാ അനുസ്മരിച്ചു. ഈ ഭൂമിയില്‍ ദൈവികപദ്ധതി സാക്ഷാത്ക്കരിക്കുകയാണ് സഭയുടെ ലക്ഷൃമെങ്കില്‍, മറ്റു പദ്ധതികള്‍ മാറ്റിവച്ച്, മനുഷ്യരുടെ മദ്ധ്യേ ആത്മീയകൂട്ടായ്മ വളര്‍ത്തുന്ന സ്നേഹസമൂഹങ്ങള്‍ സ്ഥാപിക്കാന്‍ നാം ഒത്തൊരുമിച്ച് പരിശ്രമിക്കമെന്നും മെത്രാന്മാരെ പാപ്പാ അനുസ്മരിപ്പിച്ചു. അള്‍ത്താര ശുശ്രൂഷയോ, അജപാലന സമര്‍പ്പണമോ, വ്രതാനുഷ്ഠാന ജീവിതമോ; അങ്ങനെ ദൈവിളിയോ ജീവിതക്രമത്തിന്‍റെ ഏതു ശൈലിയുമാവട്ടെ, സഭയെ സ്നേഹത്തിന്‍റെ പാഠശാലയും കുട്ടായ്മയുടെ ഗേഹവുമാക്കി മാറ്റുകയെന്നത് നിശിതമായ പരിശ്രമം ആവശ്യപ്പെടുന്ന സഭയുടെ ഇന്നത്തെ സുവിശേഷവത്ക്കരണ വെല്ലുവിളിയാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ക്രിസ്തുവിലുള്ള മെത്രാന്മാരുടെ കൂട്ടായ്മയുടെയും സാഹോദര്യത്തിന്‍റെയും സാന്നിദ്ധ്യത്തിന് നന്ദിപറഞ്ഞ
പാപ്പാ, ഇനിയും അത് വളര്‍ത്തുവാനും പ്രഘോഷിക്കുവാനും ഫോക്കലാരി പ്രസ്ഥാനത്തില്‍ സഹകരിക്കുന്ന ഏവര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

1943-ല്‍ വടക്കെ ഇറ്റലിയിലെ ത്രെന്തോയില്‍, ക്യാരാ ലൂബിക്ക് എന്ന വ്യക്തി സ്ഥാപിച്ച സന്ന്യസ്തരുടെ പ്രസ്ഥാനമാണ് ഇന്ന് ലോകത്തെ 182-രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഫോക്കലാരെ പ്രസ്ഥാനം. സാഹോദര്യവും കൂട്ടായ്മയും ലോകത്ത് വളര്‍ത്തുകയെന്നതാണ് സംഘടനയുടെ ലക്ഷൃം. കത്തോലിക്കാ സഭയിലാണ് പ്രസ്ഥാനത്തിന്‍റെ തുടക്കമെങ്കിലും, ഇന്ന് ഇതര ക്രൈസ്തവസഭകളുമായും മതങ്ങളുമായും ‘ഫോക്കലാരെ’ കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ന് ഒരു ലക്ഷത്തിലേറെ പ്രവര്‍ത്തകരുള്ള പ്രസ്ഥാനം, ഊഷ്മളത തേടുന്ന ഭവനം, (hearth) എന്ന അര്‍ത്ഥം സ്ഫുരിക്കുന്ന focolare എന്ന ഇറ്റാലിയന്‍ ഭാഷയിലെ ക്രിയാതന്തുവില്‍നിന്നുമാണ് പേരു സ്വീകരിച്ചത്.
_____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.