2014-02-27 19:21:59

ബലഹീനരെ തിരസ്ക്കരിക്കരുതെന്ന്
പാപ്പായുടെ ട്വിറ്റര്‍ സന്ദേശം


27 ഫെബ്രുവരി 2014, വത്തിക്കാന്‍
ബലഹീനരെ സ്വീകരിക്കുവാന്‍ ഭയപ്പെടരുതെന്ന് പാപ്പാ ഫ്രാന്‍സിസ് ട്വിറ്റര്‍ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.
കുടുംബങ്ങളില്‍ ബലഹീനരായവര്‍ ഉണ്ടായിരിക്കുക സ്വാഭാവികമാണെന്നും, അവരെ അവഗണിക്കുകയോ വെറുക്കുകയോ ചെയ്യാതെ, സാഹോദര്യത്തില്‍ അംഗീകരിക്കുകയാണു വേണ്ടതെന്ന് ഫെബ്രുവരി 27-ാം തിയതി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലൂടെ പാപ്പാ അഭ്യര്‍ത്ഥിച്ചു.

അനുദിനജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങളാണ് @pontifex എന്ന ഹിന്‍ഡിലില്‍ പാപ്പാ ട്വിറ്ററില്‍ പങ്കുവയ്ക്കുന്നത്. ട്വിറ്റര്‍ ശൃംഖലയില്‍ ഏറെ സംവാദകരുള്ള മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. അറബി, ചൈനീസ്, ലത്തീന്‍ ഉള്‍പ്പെടെ 9 ഭാഷകളിലാണ് ജീവിതബന്ധിയായ സന്ദേശങ്ങള്‍ പാപ്പാ അനുദിനം പങ്കുവയ്ക്കുന്നത്.

LATIN
Debiliores domi ultro curamus. Qua re humani generis ne
imbecillitatem neve fragilitatem extimescatis!

ENGLISH
In a family it is normal to take charge of those who need help.
Do not be afraid of frailty!

GERMAN
In einer Familie ist es normal, sich um die zu kümmern,
die Hilfe brauchen. Habt keine Angst davor, schwach zu sein!

FRENCH
Dans une famille, il est normal de prendre en charge celui qui est dans le besoin.
N’ayez pas peur de la fragilité !

ITALIAN
In una famiglia è normale farsi carico di chi ha bisogno.
Non abbiate paura della fragilità!
_____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.