2014-02-27 19:39:14

പാപ്പായെ സംബന്ധിച്ച്
വത്തിക്കാന്‍റെ പകര്‍പ്പവകാശം


27 ഫെബ്രുവരി 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിനെ സംബന്ധിച്ച പ്രസിദ്ധീകരണങ്ങളുടെ പകര്‍പ്പവകാശം വത്തിക്കാന്‍ പ്രസിദ്ധീകരണ ശാലയ്ക്കെന്ന് (Libreria Editrice Vaticana) വത്തിക്കാന്‍റെ വിജ്ഞാപനം. ഫെബ്രുവരി 27-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാന്‍ പുറപ്പെടുവിച്ച് ഹ്രസ്വവിജ്ഞാപനത്തിലൂടെയാണ് പാപ്പായെ സംബന്ധിച്ചുള്ള പ്രസിദ്ധീകരണങ്ങളുടെ പകര്‍പ്പവകാശവും അതിന്‍റെ സാമ്പത്തികനേട്ടവും വത്തിക്കാന്‍ പ്രസിദ്ധീകരണശാലയ്ക്കു മാത്രമായി, വിജ്ഞാപന ദിവസമായ 2014 ഫെബ്രുവരി 27-മുതല്‍ സംവരണം ചെയ്തിരിക്കുന്നതായി വത്തിക്കാന്‍റെ വിജ്ഞാപനം അറിയിച്ചു.

2013 മാര്‍ച്ച് 23-നും അത് മുന്‍പ് നടന്നിട്ടുള്ളതുമായ പ്രസിദ്ധീകരണങ്ങളുടെയും ഇലക്ട്രോണിക്ക് ഉരുപ്പിടികളുടെയും അവകാശം അതാതു പ്രസാധകര്‍ക്കുള്ളതാണെന്നും വത്തിക്കാന്‍റെ വിജ്ഞാപനം പരസ്യപ്പെടുത്തി.

* 1988-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പുറപ്പെടുവിച്ച Pastor Bonus ‘നല്ലിടയന്‍’ എന്ന അപ്പസ്തോലിക പ്രബോധനമനുസരിച്ച്, വത്തിക്കാന്‍റെ ബഹുഭാഷ പ്രസിദ്ധീകരണശാല (Libreria Editrice Vaticana), ദിനപത്രം, ആഴ്ചപ്പതിപ്പ്, മാസിക, റേഡിയോ ടെലിവിഷന്‍ എന്നിവ അതാതു പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തന നിയമങ്ങള്‍ക്ക് വിധേയമാണെങ്കിലും, അവ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്‍റെയോ, അതുമായി ബന്ധപ്പെട്ട റോമന്‍ കൂരിയയുടെയോ നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുന്നത്, (Pastor Bonus 191)* എന്ന പൊതുവായ നയതന്ത്രത്തിന്‍റെ ബലത്തിലാണ് വത്തിക്കാന്‍ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
_____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.