2014-02-27 19:48:18

പാപ്പായുടെ വിശുദ്ധവാര
പരിപാടികള്‍ പ്രസിദ്ധപ്പെടുത്തി


27 ഫെബ്രുവരി 2014, വത്തിക്കാന്‍
മാര്‍ച്ച-ഏപ്രില്‍ മാസങ്ങളിലെ പാപ്പായുടെ പരിപാടികള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.

മാര്‍ച്ച്
മാര്‍ച്ച് 5, വിഭൂതിത്തിരുനാള്‍ കര്‍മ്മങ്ങള്‍ വൈകുന്നേരം 4.30-ന് റോമിലെ വിശുദ്ധ സബീനയുടെ ബസിലിക്കിയിലാണ്. സമീപത്തുള്ള ബെനഡിക്ടൈന്‍ അശ്രമത്തില്‍നിന്നുമുള്ള അനുതാപ പ്രദക്ഷിണത്തെ തുടര്‍ന്നുള്ള ദിവ്യബലിമദ്ധ്യേ പാപ്പാ ഭസ്മാശിര്‍വ്വാദം, ഭസ്മംപൂശല്‍ എന്നീ കര്‍മ്മങ്ങളും നിര്‍വ്വഹിക്കും.
മാര്‍ച്ച് 9 തപസ്സിലെ ആദ്യവാരം ഞായറാഴ്ച റോമന്‍ കൂരിയ അംഗങ്ങള്‍ക്കായുള്ള
5 ദിവസത്തെ ധ്യാനം ആരംഭിക്കും.

മാര്‍ച്ച് 14 വെള്ളിയാഴ്ച പാപ്പാ പങ്കെടുക്കുന്ന ധ്യാനം സമാപിക്കും.

മാര്‍ച്ച 16 തപസ്സിലെ മൂന്നാം ഞായറില്‍ റോമിലെ പ്രാര്‍ത്ഥനാനാഥയുടെ ഇടവയിലേയ്ക്ക് പാപ്പാ ഇടയസന്ദര്‍ശനം നടത്തും

മാര്‍ച്ച് 28 വെള്ളി വൈകുന്നേരം 5 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ നയിക്കുന്ന അനുതാപ ശുശ്രൂഷ നടത്തപ്പെടും

ഏപ്രില്‍
ഏപ്രില്‍ 6-ാം തിയതി തപസ്സിലെ 4-ാം ഞായര്‍ വൈകുന്നേരം 4 മണിക്ക് ഇനിയും വെളിപ്പെടുത്താത്ത പാപ്പായുടെ പ്രത്യേക ഇടയസന്ദര്‍ശനമായിരിക്കും.

ഏപ്രില്‍ 13-ാം തിയതി ഓശാന ഞായര്‍ രാവിലെ 9.30-ന് പീഡാനുഭവ വായന, ഒലിവുശാഖകളുടെ ആശീര്‍വ്വാദം, പ്രദക്ഷിണം ദിവ്യബലി എന്നീ തിരുക്കര്‍മ്മങ്ങള്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടത്തപ്പെടും.

ഏപ്രില്‍ 17 പെസഹാവ്യാഴം രാവിലെ 9.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലക്കിയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള തൈലാശിര്‍വ്വാദകര്‍മ്മവും പൗരോഹിത്യകൂട്ടായ്മയുടെ സമൂഹബലിയര്‍പ്പണവും നടക്കും.
വൈകുന്നേരം 5 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പെസഹാ ബലിയര്‍പ്പണം.

ഏപ്രില്‍ 18 ദുഃഖവെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ കര്‍ത്താവിന്‍റെ പീഡാനുഭവ അനുസ്മരണശുശ്രൂഷയുടെ ഭാഗമായി പീഡാനുഭവ വചനധ്യാനം, കുരിശാരാധന, ദിവ്യകാരുണ്യസ്വീകരണം എന്നീ കര്‍മ്മങ്ങള്‍ നടത്തപ്പെടും.
രാത്രി 9.15-ന്‍ റോമിലെ കൊളോസ്സിയത്തില്‍ പാപ്പാ നയിക്കുന്ന കുരിശിന്‍റെവഴിയും ധ്യാനചിന്തയും.

ഏപ്രില്‍ 19 വലിയ ശനിയാഴ്ച രാത്രി 8.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍
പെസഹാപ്രഘോണം, ജ്ഞാനസ്നാന ജലാശീര്‍വ്വാദം, ജാഗരപൂജ എന്നിവ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.

ഏപ്രില്‍ 20-ാം തിയതി ഈസ്റ്റര്‍ ഞായര്‍ രാവിലെ 10.15-ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍
പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ഈസ്റ്റര്‍ പ്രഭാതപൂജ അര്‍പ്പിക്കപ്പെടും.
തുടര്‍ന്ന് മദ്ധ്യാഹ്നം 12-മണിക്ക് ബസിലിക്കായുടെ പൂമുഖപ്പടിയില്‍ പ്രത്യാക്ഷപ്പെടുന്ന
പാപ്പാ സവിശേമായ Urbi et Orbi ‘ലോകത്തിനും റോമാ നഗരിത്തിനും’ എന്ന സന്ദേശം നല്കും.

ഏപ്രില്‍ 27-ാം തിയതി പെസഹാക്കാലത്തെ രണ്ടാം ഞായറില്‍ ദൈവികകാരുണ്യത്തിന്‍റെ ദിനത്തില്‍ രാവിലെ 10-മണിക്ക് വാഴ്ത്തപ്പെട്ടവരായ ജോണ്‍ 23-ാമന്‍, ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാമാരുടെ നാമകരണനടപടിയും സമൂഹബലിയര്‍പ്പണവും വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ അരങ്ങേറും.

Gist of Papal liturgical celebrations for March April
മാര്‍ച്ച് 5-ാം തിയതി റോമിലെ വിശുദ്ധ സബീനയുടെ ബസിലിക്കയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മകത്വത്തില്‍ ആചരിക്കപ്പെടുന്ന വിഭൂതിത്തിരുനാളും തപസ്സാചരണത്തിന്‍റെ തുടക്കവുമാണ് മാര്‍ച്ച് മാസത്തിലെ മുഖ്യപരിപാടി.
ഏപ്രില്‍ മാസത്തില്‍ - വിശുദ്ധവാര പരിപാടികള്‍, ഈസ്റ്റര്‍ മഹോത്സവം,
ഏപ്രില്‍ 27-ാം തിയതി ഞായറാഴ്ച വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടത്തപ്പെടുന്ന വാഴ്ത്തപ്പെട്ടവരായ ജോണ്‍ 23-ാമന്‍, ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാമാരുടെ നാമകരണനടപടിക്രമം, സമൂഹ ദിവ്യബലിയര്‍പ്പണം എന്നിവയായിരിക്കും പാപ്പായുടെ ഏപ്രില്‍ മാസത്തെ ശ്രദ്ധേയമായ ആരാധനക്രമപരിപാടികളെന്ന്, വത്തിക്കാനുവേണ്ടി പേപ്പല്‍ ആരാധനക്രമകര്‍മ്മങ്ങളുടെ ഉത്തരവാദിത്വംവഹിക്കുന്ന മോണ്‍. ഗ്വീദോ മരീനി
ഫെബ്രുവിരി 26-ന് പുറപ്പെടുവിച്ച പ്രസ്താവനയിലൂടെ അറിയിച്ചു.
____________________
Report : Nellikal, sedoc







All the contents on this site are copyrighted ©.