2014-02-26 17:37:03

മിലാന്‍ മേളയില്‍
വത്തിക്കാന്‍ പങ്കെടുക്കും


26 ഫെബ്രുവരി 2014, വത്തിക്കാന്‍
2015 മെയ് 1-മുതല്‍ ഒക്ടോബര്‍ 31-വരെ ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനവും ഫാഷന്‍ കേന്ദ്രവുമായ മിലാനില്‍ സംഘടിപ്പിക്കുന്ന ഭക്ഷൃ-വ്യവസായ മേളയിലാണ് വത്തിക്കാന്‍ പങ്കെടുക്കുന്നതെന്ന് ഫെബ്രുവരി 25-ാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വത്തിക്കാന്‍റെ സാംസ്ക്കാരിക വകുപ്പ് പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജിയാന്‍ഫ്രാങ്കോ റവാസ്സി അറിയിച്ചു.

ഭൂമിയെ പരിപോഷിപ്പിക്കുന്ന ജീവന്‍റെ ഊര്‍ജ്ജം, (Feeding the Planet with evergy for life) എന്ന പ്രമേയവുമായി നടത്തപ്പെടുന്ന ലോകത്ത് പോഷകവും ആരോഗ്യപൂര്‍ണ്ണവുമായ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷൃവുമായിട്ടാണ് 140 രാജ്യങ്ങള്‍ പങ്കെടുക്കുന്ന മേള മിലാനില്‍ അരങ്ങേറുന്നത്. മേളയില്‍ വത്തിക്കാന്‍റെ സാന്നിദ്ധ്യം ആത്മീയ പരിവേഷം ചാര്‍ത്തുമെന്നും കര്‍ദ്ദിനാള്‍ റവാസ്സി പ്രസ്താവിച്ചു.

ഭൂമിയെ പരിപോഷിപ്പിക്കേണ്ട ജീവന്‍റെ ഊര‍ജ്ജം ഭക്ഷണം മാത്രമല്ല, എന്നത് വത്തിക്കാന്‍റെ അടിസ്ഥാന വീക്ഷണമാണെന്നും, എങ്കിലും വത്തിക്കാന്‍റെ പങ്കാളിത്തം മേളയില്‍ സജീവമായിരിക്കുമെന്നും കര്‍ദ്ദിനാള്‍ റവാസ്സി വെളിപ്പെടുത്തി. ആഗോളവത്ക്കരണത്തിന്‍റെയും മികവുറ്റ സാങ്കേതികതയുടെയും ഉറപ്പുള്ള ലോകത്ത് പരിസ്ഥിതികം, കാര്‍ഷികം, സാമ്പത്തികം എന്നീ മേഖലകളിലുള്ള സുസ്ഥിതവികസനം ലക്ഷൃംവച്ചുകൊണ്ടാണ് വിവിധ രാഷ്ട്രങ്ങള്‍ ഒത്തുചേര്‍ന്ന് മാനവരാശിയുടെ വ്യവസായികവും സാംസ്ക്കാരികവുമായ കരുത്തു പ്രകടമാക്കുന്ന മേള സംഘടിപ്പിക്കുന്നതെന്ന്, മിലന്‍ മേളയുടെ ഉത്തരവാദിത്തം വഹിക്കുന്ന സര്‍ക്കാരിന്‍റെ പ്രതിനിധി - എക്സെക്യൂട്ടീവ് ഓഫിസര്‍
ജോസഫ് സാലാ പ്രസ്താവിച്ചു.
____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.