2014-02-26 16:47:20

കുടുംബങ്ങളുടെ ഭദ്രത
സഭയുടെ ശക്തിയും വളര്‍ച്ചയും


26 ഫെബ്രുവരി 2014, വത്തിക്കാന്‍
സഭയുടെ ശക്തി കുടുംബങ്ങളാണെന്ന്, പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ്
വിന്‍സെന്‍റ് പാലിയ പ്രസ്താവിച്ചു. ക്രിസ്തുവിന്‍റെ സമര്‍പ്പിണത്തിരുനാളിനോട് അനുബന്ധിച്ച്
(ഫെബ്രുവരി 2-ാം തിയതി) പാപ്പാ ഫ്രാന്‍സിസ് കുടുംബങ്ങള്‍ക്കെഴുതിയ കത്ത് റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രകാശിപ്പിച്ചുകൊണ്ടാണ് കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് പാലിയ ഇങ്ങനെ പ്രസ്താവിച്ചത്. കുടുംബങ്ങളെ കേന്ദ്രീകരിച്ച് ഒക്ടോബറില്‍ സംമ്മേളിക്കുന്ന മെത്രാന്മാരുടെ പ്രത്യേക സിനഡിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അഭ്യാര്‍ത്ഥനയുമായിട്ടാണ് പാപ്പാ കുടുബങ്ങള്‍ക്കുള്ള തുറന്നകത്ത് പ്രസിദ്ധപ്പെടുത്തിയത്

കുടുംബങ്ങള്‍ക്കായുള്ള സിനഡുകള്‍, വിവാഹാര്‍ത്ഥികളുടെ സംഗമം, 2015-ല്‍ അമേരിക്കയിലെ ഫിലാഡെല്‍ഫിയായില്‍ നടക്കാന്‍ പോകുന്ന ആഗോള കത്തോലിക്കാ കുടുംബങ്ങളുടെ സംഗമം എന്നിവയും കുടുംബങ്ങള്‍ക്ക് ഇന്ന് സഭ നല്കുന്ന പ്രാധാന്യവും പ്രസക്തിയും പ്രകടമാക്കുന്നുവെന്ന് ആര്‍ച്ചുബിഷ് പാലിയ വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചു. കുടുംബജീവിത്തില്‍ പ്രകടമാകേണ്ട ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള അവിഭക്ത സ്നേഹം ദൈവത്തിന്‍രെ കലവറയില്ലാത്ത സ്നേഹത്തിന്‍റെ പ്രതിഫലനമാണെന്നും, സഭ വളര്‍ന്നത്
ആദിമ സഭയില്‍ സ്നേഹത്തോടെ ജീവിച്ച കുടുംബങ്ങളുടെ കൂട്ടായ്മയെ കേന്ദ്രീകരിച്ചാണെന്നും ആര്‍ച്ചുബിഷപ്പ് പാലിയ ചൂണ്ടിക്കാട്ടി. അതിനാല്‍ പ്രാര്‍ത്ഥനയ്ക്കായുള്ള പാപ്പായുടെ അഭ്യര്‍ത്ഥന സമൂഹത്തിലും സഭയിലും കുടുംബങ്ങള്‍ക്കുള്ള സജീവ സാന്നിദ്ധ്യത്തിന്‍റെ അടയാളമാണെന്നും ആര്‍ച്ചുബിഷപ്പ് പാലിയ വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു.
____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.