2014-02-25 17:16:53

വത്തിക്കാൻ ബാങ്കിനെക്കുറിച്ചുള്ള പഠനം തുടരുന്നു


25 ഫെബ്രുവരി 2014, വത്തിക്കാൻ
‘വത്തിക്കാൻ ബാങ്ക്’ എന്നറിയപ്പെടുന്ന വത്തിക്കാൻ ധനകാര്യ സ്ഥാപനത്തെ (Institute for Works of Religion, IOR) സംബന്ധിച്ച പഠനം തുടരുകയാണെന്ന് വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി. ഫ്രാൻസിസ് പാപ്പ സ്ഥാപിച്ച പരിശുദ്ധസിംഹാസനത്തിന്‍റെ പുതിയ സാമ്പത്തിക സംവിധാനത്തെക്കുറിച്ച് വത്തിക്കാൻ റേഡിയോയ്ക്ക് അനുവദിച്ച ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധസിംഹാസനത്തിന്‍റേയും വത്തിക്കാൻ രാഷ്ട്രത്തിന്‍റേയും സാമ്പത്തിക കാര്യങ്ങൾ ഏകോപിപ്പിക്കുന്ന വിപുലമായ സംവിധാനമാണ് പാപ്പ പുതുതായി സ്ഥാപിച്ച സാമ്പത്തിക കാര്യാലയം. വത്തിക്കാന്‍റെ സാമ്പത്തിക മേഖലയിൽ ഒരു പ്രത്യേക ദൗത്യമുള്ള ഒരു സാമ്പത്തിക സ്ഥാപനം മാത്രമാണ് വത്തിക്കാൻ ബാങ്ക് (Institute for Works of Religion, IOR). വത്തിക്കാൻ ബാങ്കിനെക്കുറിച്ചുള്ള പഠനം പുരോഗമിക്കുകയാണെന്നും, അതിന്‍റെ പുനർക്രമീകരണത്തെ സംബന്ധിച്ച നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ഫാ.ലൊംബാർദി വ്യക്തമാക്കി.

Reported: Vatican Radio, TG







All the contents on this site are copyrighted ©.