2014-02-20 19:55:38

സമ്പത്ത് : പങ്കുവയ്ക്കേണ്ട
ദൈവികദാനം


20 ഫെബ്രുവരി 2014, വത്തിക്കാന്‍
പങ്കുവയ്ക്കേണ്ട ദൈവികദാനമാണ് സമ്പത്തെന്ന്, പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. കര്‍ദ്ദിനാള്‍ ജെരാര്‍ഡ് മ്യൂളര്‍ രചിച്ച, ‘സഭാദൗത്യത്തിന്‍റെ കേന്ദ്രം പാവങ്ങള്‍’ Poor for the Poor and the mission of the Church എന്ന ദൈവശാസ്ത്രഗ്രന്ഥത്തിന്‍റെ ആമുഖത്തിലാണ് പാപ്പാ ഇങ്ങനെ കുറിച്ചത്. സ്വത്തം, സാമ്പത്തികശക്തിയും പങ്കുവച്ചില്ലെങ്കില്‍ സുവിശേഷത്തില്‍ ക്രിസ്തു പ്രതിപാദിക്കുന്ന ‘പൂഴ്ത്തിവച്ച നിക്ഷേപം’പോലെ യായിരിക്കും അതെന്നും (മത്തായി 6, 19), അത് മനുഷ്യനെ ഒറ്റപ്പെടുത്തുകയും, അസന്തുഷ്ടനാക്കുകയും ചെയ്യുമെന്നും പാപ്പാ പ്രസ്താവിച്ചു. സമ്പത്തില്‍നിന്നു ലഭിക്കേണ്ട ആനന്ദം ഇല്ലാതാകുന്നത്, പങ്കുവയ്ക്കാത്തതുകൊണ്ടും അത് വ്യയംചെയ്യാത്തതുകൊണ്ടുമാണെന്നും, അവസാനം അത് കൊള്ളചെയ്യപ്പെടുകയും നഷ്ടപ്പെട്ടുപോവുകയും ചെയ്യുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

പാരസ്പര്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും വഴികള്‍ ജീവിതത്തിന് അടിസ്ഥാനമായ ക്യദാര്‍ഢ്യത്തിലേയ്ക്കും സാഹോദര്യത്തിലേയ്ക്കും മനുഷ്യനെ എത്തിക്കുമെന്നും, അങ്ങനെ നാം സാമൂഹ്യതലത്തിലും വ്യക്തിതലത്തിലും ‘നല്ല അയല്‍ക്കാരാ’യി മാറുമെന്നും പാപ്പാ ആമുഖത്തില്‍ വ്യാഖ്യാനിച്ചു. നല്കാന്‍ സന്നദ്ധരാകാതെ എപ്പോഴും എനിക്കെന്തു കിട്ടുന്നവരാണ് ചുറ്റിലും. അവര്‍ മറ്റുള്ളവരെ ഉയര്‍ച്ചയില്‍ അസൂയാലുക്കളും ആര്‍ത്തിയുള്ളവരും ചൂഷണംചെയ്യാന്‍ മടിക്കാത്തവരുമായിരിക്കും. ജീവിതത്തിലെ ആത്മീയ ചക്രവാളത്തെക്കുറിച്ച് ദര്‍ശനമില്ലാത്തവരാണവര്‍. അവര്‍ക്ക് നന്മ ചെയ്യാനാവില്ല. ജീവിതം ദൈവത്തിന്‍റെ ദാനമാണെന്ന ചിന്തതന്നെ നഷ്ടമാകുന്നു. അപരന് നന്മ നിഷേധിക്കുന്നവന്‍, അത് തനിക്കു മാത്രമായി സൂക്ഷിക്കുന്നു. സുവിശേഷം സൂചിപ്പിക്കുന്നതുപോലെ, പിന്നെ അത് തുരുമ്പിക്കുകയോ, ചിതലെടുക്കുകയോ ചെയ്യുന്നു. അത് നശിച്ചുപോകാന്‍ ഇടയാകുന്നു.

ക്രിസ്തീയത സാന്ത്വനത്തിന്‍റെ ദൈവശാസ്ത്രമല്ല. മറിച്ച് ക്രിസ്തു നല്കുന്ന വിമോചനത്തിന്‍റെ ദൈവശാസ്ത്രമാണ്. വ്യക്തിഗതവും സാമൂഹികവുമായ മാനവികത വളര്‍ത്തുവാനും മനുഷ്യനെ യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തിലേയ്ക്കു നയിക്കാനും ക്രിസ്തുവിനും അവിടുത്തെ സുവിശേഷത്തിനും സാധിക്കും.
_____________________
Report : Nellikal, sedoc









All the contents on this site are copyrighted ©.