2014-02-20 08:57:46

വത്തിക്കാന്‍റെ സാമ്പത്തികക്രമം
പരിശോധന തുടരും


19 ഫെബ്രുവരി 2014, വത്തിക്കാന്‍
വത്തിക്കാന്‍റെ ഭരണകാര്യങ്ങളുടെ പഠനത്തിനും നവീകരണത്തിനുമായി പാപ്പാ ഫ്രാന്‍സിസ് സ്ഥാപിച്ച് എട്ട് അംഗ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ രണ്ടാം ദിന ചര്‍ച്ചകള്‍ വത്തിക്കാന്‍റെ സാമ്പത്തിക സംവിധാനം (Institute for the Works of Religion) വത്തിക്കാന്‍ ബാങ്കിനെ കേന്ദ്രീകരിച്ചായിരുന്നെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. പ്രശ്നങ്ങളും അവയുടെ കാരണങ്ങളും അവതരപ്പിച്ച ബാങ്ക് കമ്മിഷന്‍, ഇപ്പോഴത്തെ അവസ്ഥയും ഭാവി പ്രവര്‍ത്തന പദ്ധതികളും അവതരിപ്പിച്ചു.
കര്‍ദ്ദിനാളന്മാര്‍ സംശയനിവാരണങ്ങള്‍ നടത്തിയെങ്കിലും ഉടനെ തീരുമാനമൊന്നും ഉണ്ടായില്ലെന്ന്, ഫാദര്‍ ലൊമ്പാര്‍ഡി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാപ്പാ ഫ്രാന്‍സിസും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിനും കമ്മിഷന്‍റെ ചര്‍ച്ചകളിലും പഠനങ്ങളിലും സന്നിഹിതരായിരുന്നു.

രണ്ടാം ദിവസമായ ചൊവ്വാഴ്ച രണ്ടാം പകുതിയില്‍ വത്തിക്കാന്‍റെ പൊതുവായ സാമ്പത്തിക ഭരണകാര്യങ്ങള്‍ പരിശോധിക്കുന്ന കമ്മിഷനും, വത്തിക്കാന്‍ ബാങ്കിന്‍റെ നിരീക്ഷണ കമ്മിഷനും ചേര്‍ന്ന് കര്‍ദ്ദിനാളന്മാരുമായി ചര്‍ച്ചകള്‍ നടത്തിയെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.
വത്തിക്കാന്‍റെ സാമ്പത്തിക ഭരണ സംവിധാനങ്ങള്‍ പഠിക്കുന്ന കമ്മിഷനും വത്തിക്കാന്‍ ബാങ്കിന്‍റെ പരിശോധന കര്‍മ്മിഷനും എട്ട് അംഗ കര്‍ദ്ദിനാള്‍ കമ്മിഷനോടു ചേര്‍ന്ന് ബുധനാഴ്ച സംയുക്തമായി ചര്‍ച്ചകള്‍ തടരും.
വത്തിക്കാന്‍റെ പൊതുവായ സാമ്പത്തിക ഭരണസംവിധാനം പഠിക്കുന്നതിനുള്ള പ്രത്യേക കമ്മിഷന്‍റെ റിപ്പോര്‍ട്ടാണ് ആദ്യദിനത്തില്‍ (17 ഫെബ്രുവരി തിങ്കള്‍) പഠനം നടത്തിയത്.

വ്യാഴാഴ്ച ( ഫെബ്രുവരി 20) സിനഡിന് ഒരുക്കമായുള്ള കര്‍ദ്ദിനാളന്മാരുടെ ദ്വിദിന കണ്‍സിസ്റ്ററി സിനഡു ഹാളില്‍ ആരംഭിക്കും. കുടുംബങ്ങളെക്കുറിച്ചു പഠിക്കുന്ന സിനഡില്‍ പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതന്‍ കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍ ഇന്ന് സഭ നേരിടുന്ന വൈവാഹിക ജീവിതത്തിലെ ധാര്‍മ്മിക പ്രശ്നങ്ങളുടെ ദൈവശാസ്ത്രപരമായ വീക്ഷണത്തെക്കുറിച്ച് പ്രബന്ധാവതരണം നടത്തുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.
____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.